റേവ് പാർട്ടികളിലെ ‘രാസലഹരി’! യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ “പി​ല്‍’; അമിത ഉപയോഗം മരണത്തിലേക്ക് നയിക്കുന്നു; ലഹരി മാ​ഫി​യ ​ക​ളെ​ക്കു​റി​ച്ച് വി​വ​രം നൽകാം- 9497980430



കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ വി​ല്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന പ​ത്ത് എ​ക്സ്റ്റ​സി ഗു​ളി​ക​ക​ളു​മാ​യി എ​ട​ത്ത​ല കു​ഴി​വേ​ലി​പ്പ​ടി മു​കു​ളാ​ര്‍​കു​ടി ജാ​ബി​ര്‍(21) പി​ടി​യി​ലാ​യ​ത് ചി​ല്ല​റ വി​ല്പ​ന​യ്ക്കാ​യി ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലെ​ന്നു പോ​ലീ​സ്.

ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നും ഇ​ട​നി​ല​ക്കാ​ര്‍ വ​ഴി കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഹ​രി വ​സ്തു​ക്ക​ള്‍ വാ​ങ്ങു​ന്ന പ്ര​തി ഉ​യ​ര്‍​ന്ന വി​ല​യ്ക്കു പാ​ലാ​രി​വ​ട്ടം, വൈ​റ്റി​ല ഭാ​ഗ​ങ്ങ​ളി​ലു​ള്ള യു​വാ​ക്ക​ള്‍​ക്കു വി​ല്പ​ന ന​ട​ത്തി ആ​ര്‍​ഭാ​ട ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ത്രേ.

യുവാക്കളുടെ ഹരം!
അ​മി​ത ഉ​പ​യോ​ഗം മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ഈ ​ല​ഹ​രി ഗു​ളി​ക​ക​ള്‍ യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ “പി​ല്‍’ എ​ന്ന അ​പ​ര​നാ​മ​ത്തി​ലാ​ണു അ​റി​യ​പ്പെ​ടു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു.

റേ​വ് പാ​ര്‍​ട്ടി​ക​ള്‍​ക്കും മ​റ്റും ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന ഈ ​രാ​സ ല​ഹ​രി ഇ​പ്പോ​ള്‍ കൊ​ച്ചി​പോ​ലു​ള്ള കേ​ര​ള​ത്തി​ലെ ന​ഗ​ര​ങ്ങ​ളി​ലും യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ ഹ​ര​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന വി​വ​ര​വും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​മി​ത ഉ​പ​യോ​ഗം മ​ര​ണ​ത്തി​നു​പോ​ലും കാ​ര​ണ​മാ​യേ​ക്കാം.

രഹസ്യവിവരം
കൊ​ച്ചി സി​റ്റി ക​മ്മീ​ഷ​ണ​ര്‍ വി​ജ​യ് സാ​ഖ​റെ​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ല്‍ ഡെ​പൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ പി.​ബി. രാ​ജി​വി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം നാ​ര്‍​ക്കോ​ട്ടി​ക് അ​സി. ക​മ്മീ​ഷ​ണ​ര്‍ അ​ബ്ദു​ള്‍ സ​ലാം, ഡാ​ന്‍​സാ​ഫ് എ​സ്‌​ഐ ജോ​സ​ഫ് സാ​ജ​ന്‍, പാ​ലാ​രി​വ​ട്ടം എ​സ്‌​ഐ ലി​ജോ ജോ​സ​ഫ് ഡാ​ന്‍​സാ​ഫി​ലെ പോ​ലീ​സു​കാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണു പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

വി​വ​രം ല​ഭി​ച്ചാ​ൽ അറിയിക്കുക
മാ​ര​ക​മാ​യ ല​ഹ​രി വ​സ്തു​ക്ക​ള്‍ ന​ഗ​ര​ത്തി​ല്‍​നി​ന്ന് ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​തി​നു ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​ക​ളാ​ണു ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​തെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

യു​വാ​ക്ക​ളു​ടെ​യും, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ഭാ​വി ത​ക​ര്‍​ക്കു​ന്ന ഇ​ത്ത​രം മാ​ഫി​യ​ക​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചാ​ല്‍ 9497980430 എ​ന്ന ന​മ്പ​റി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നും വി​വ​രം അ​റി​യി​ക്കു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment