നൂറ്റിയഞ്ച് ആടുകളെ കൊന്നു! സിംഹത്തെ കുന്ത മുനയില്‍ കോര്‍ത്ത ആട്ടിടയന്‍

താ​ൻ വ​ള​ർ​ത്തു​ന്ന നൂ​റ്റി​യ​ഞ്ച് ആ​ടു​ക​ളെ കൊ​ന്ന ര​ണ്ടു സിം​ഹ​ങ്ങ​ളി​ലൊ​ന്നി​നെ ആ​ട്ടി​ട​യ​ൻ കു​ത്തി​ക്കൊ​ന്നു. കെ​നി​യ​യി​ലെ മാ​സാ​യ് മാ​റ ദേ​ശി​യ പാ​ർ​ക്കി​നു സ​മീ​പ​മാ​ണ് സം​ഭ​വം. പൂ​ല​ർ​ച്ചെ നാ​ലി​നാ​ണ് ക​യൂ​കോ ഒ​ലെ​യ് കാ​സ്മ​യ് എ​ന്ന​യാ​ൾ കൂ​ടി​നു​ള്ളി​ൽ നി​ന്നും ആ​ടു​ക​ളു​ടെ ക​ര​ച്ചി​ൽ കേ​ട്ട് എ​ഴു​ന്നേ​റ്റ​ത്.

കൂ​ടി​നു​ള്ളി​ൽ എ​ത്തി​യ അ​ദ്ദേ​ഹം ക​ണ്ട​ത് അ​തി​നു​ള്ളി​ൽ നി​ൽ​ക്കു​ന്ന ഒ​രു ആ​ണ്‍ സിം​ഹ​ത്തെ​യും പെ​ണ്‍ സിം​ഹ​ത്തെ​യു​മാ​യി​രു​ന്നു. ക​ണ്ട മാ​ത്ര​യി​ൽ ത​ന്നെ പെ​ണ്‍​സിം​ഹം അ​ദ്ദേ​ഹ​ത്തി​നു നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു. പേ​ടി​ച്ചു പോ​യെ​ങ്കി​ലും മ​ന​സാ​ന്നി​ധ്യം വീ​ണ്ടെ​ടു​ത്ത അ​ദ്ദേ​ഹം ത​ന്‍റെ കൈ​യ്യി​ലി​രു​ന്ന കുന്തം ഉ​പ​യോ​ഗി​ച്ച് സിം​ഹ​ത്തെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ൽ​പ്പ നേ​ര​ത്തെ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ പെൺ സിം​ഹം കൊ​ല്ല​പ്പെ​ട്ടു.​ ഈ സ​മ​യം ആ​ണ്‍ സിം​ഹം ഇ​രു​ട്ടി​ലേ​ക്ക് ഓ​ടി​യൊ​ളി​ക്കു​ക​യും ചെ​യ്തു.

ഏ​ക​ദേ​ശം പ​ത്ത് ല​ക്ഷ​ത്തോ​ളം കെ​നി​യ​ൻ രൂ​പ​യു​ടെ ന​ഷ്ടം ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച​തി​നു ശേ​ഷം ക​യൂ​കോ​യ്ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് വ​ന്യ​ജീ​വി വ​കു​പ്പ് അ​റി​യി​ച്ചു. മാ​ത്ര​മ​ല്ല സിം​ഹ​ത്തെ കൊ​ന്ന​ത് ആ​ത്മ​ര​ക്ഷാ​ർ​ത്ഥ​മാ​ണെ​ന്നു തെ​ളി​ഞ്ഞാ​ൽ ക​യൂ​കോ​യ്ക്ക് എ​തി​രെ നി​യ​മ ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പാ​ര​ന്പ​ര്യ​മാ​യി സിം​ഹ​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്ന ഗോ​ത്ര​വ​ർ​ഗ​ത്തി​ലെ അം​ഗ​മാ​ണ് ഇ​ദ്ദേ​ഹം. അ​തു​കൊ​ണ്ട് ത​ന്നെ ചെ​റു​പ്പ​ത്തി​ലേ ത​ന്നെ സിം​ഹ​ങ്ങ​ളെ നേ​രി​ടു​വാ​നു​ള്ള പ​രി​ശീ​ല​നം ക​യൂ​കോ​യ്ക്ക് ല​ഭി​ച്ചി​രു​ന്നു. ഇ​താ​ണ് സിം​ഹ​ത്തിന്‍റെ ആക്രമണത്തിൽ നിന്നും രക്ഷപെടുവാൻ അ​ദ്ദേ​ഹ​ത്തി​ന് പ്ര​ചോ​ദ​ന​മാ​യ​ത്. എ​നി​ക്ക് പ​ക​രം മ​റ്റാ​രെ​ങ്കി​ലും ആ​യി​രു​ന്നെ​ങ്കി​ൽ മ​ര​ണം സു​നി​ശ്ചി​ത​മാ​കു​മാ​യി​രു​ന്നു​വെ​ന്നും ക​യൂ​കോ പ​റ​യു​ന്നു.

Related posts