കരൾരോഗങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്

കരളിനുണ്ടാകുന്ന കാൻസറാണ് കരൾരോഗങ്ങളിൽ ഗു​രു​ത​ര​മാ​യ ഒരു ആരോഗ്യപ്ര​ശ്നം. രോ​ഗി​യെ വ​ള​രെ നേ​ര​ത്തേ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ഒ​ന്നാ​ണി​ത്. നീ​ണ്ട​കാ​ലം ക​ര​ൾ​ വീ​ക്കം നി​ല​നി​ൽ​ക്കു​ന്ന​ത് ക​ര​ളി​ൽ കാ​ൻ​സ​ർ ഉ​ണ്ടാ​കു​ന്ന​തി​ന് ഒ​രു കാ​ര​ണ​മാ​ണ്. സി​റോ​സി​സി​ന്‍റെ ഭാ​ഗ​മാ​യും ക​ര​ളി​ൽ കാ​ൻ​സ​ർ ബാ​ധി​ക്കാ​വു​ന്ന​താ​ണ്.

അമിത മദ്യപാനം
അ​മി​ത​മാ​യ മ​ദ്യ​പാ​നം, പു​ക​യി​ല​യി​ൽ അ​ട​ങ്ങി​യി​ട്ടു​ള്ള രാ​സ​വ​സ്തു​ക്ക​ൾ പോ​ലെ
വി​ഷാം​ശ​മു​ള്ള രാ​സ​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം എ​ന്നി​വ ക​ര​ളി​ൽ കാ​ൻ​സ​ർ ഉ​ണ്ടാ​കു​ന്ന​തി​ന് തെ​ളി​യി​ക്ക​പ്പെ​ട്ട കാ​ര​ണ​ങ്ങ​ളാ ​ണ്. ന​ല്ല ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​ത​ല്ലാ​ത്ത ആ​രോ​ഗ്യ ശീ​ല​ങ്ങ​ളും ന​ല്ല​ത​ല്ലാ​ത്ത ജീ​വി​ത​ശൈ​ലി​യും വി​ഷ​വാ​ത​ക​ങ്ങ​ൾ ശ്വ​സി​ക്കു​ന്ന​തും പ​രി​സ​ര മാ​ലി​ന്യ​വും അ​ണു​ബാ​ധ​ക​ളും വേ​റെ കാ​ര​ണ​ങ്ങ​ളാ​ണ്.

ലക്ഷണങ്ങൾ
ക​ര​ളി​ൽ കാ​ൻ​സ​ർ ബാ​ധി​ക്കു​മ്പോ​ൾ ആ​ദ്യ കാ​ല​ങ്ങ​ളി​ൽ അ​ത്ര ഗൗ​ര​വ​മു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും അ​നു​ഭ​വ​പ്പെ​ടു​ക​യി​ല്ല. വി​ശ​പ്പ് കു​റ​യു​ക, ശ​രീ​ര​ ഭാ​രം കു​റ​യു​ക, ക്ഷീ​ണം, വ​യ​റി​ൽ മു​ക​ൾ​വ​ശം വ​ല​ത് ഭാ​ഗ​ത്ത് അ​സ്വ​സ്ഥ​ത തോ​ന്നു​ക, പു​റം​വേ​ദ​ന എ​ന്നി​വ ആ​യി​രി​ക്കും കൂ​ടു​ത​ൽ പേ​രി​ലും കാ​ണാ​ൻ ക​ഴി​യു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ.
മഞ്ഞപ്പിത്തം
കാ​ൻ​സ​ർ ക​ര​ളി​ൽ കൂ​ടു​ത​ൽ പി​ടി മു​റു​ക്കു​മ്പോ​ൾ അ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ല​ക്ഷ​ണം മ​ഞ്ഞ​പ്പി​ത്തം ആ​യി​രി​ക്കും. എ​ക്സ് റേ, ​സ്കാ​നിം​ഗ് പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ വ്യ​ക്ത​മാ​യ രോ​ഗ​നി​ർ​ണ​യം സാ​ധ്യ​മാ​കു​ന്ന​താ​ണ്. ബ​യോ​പ്സി​യാ​ണ് മ​റ്റൊ​രു സാ​ധ്യ​ത.

വൈ​ദ്യ​ശാ​സ്ത്രം ഓ​രോ ദി​വ​സ​വും പു​തി​യ പ​ഠ​ന​ങ്ങ​ളും പു​തി​യ അ​റി​വു​ക​ളു​മാ​യി മു​ന്നോ​ട്ടു സ​ഞ്ച​രി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​രു​പാ​ടൊ​രു​പാ​ട് പു​തി​യ അ​റി​വു​ക​ൾ ഇ​പ്പോ​ൾ വൈ​ദ്യ​ശാ​സ്ത്ര മേ​ഖ​ല​യി​ൽ നി​ല​വി​ലു​ണ്ട്. പു​തി​യ​താ​യി പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്ന പു​തി​യ അ​റി​വു​ക​ൾ അ​ത​തു കാ​ല​ത്തു ത​ന്നെ പ​ഠി​ക്കു​ക​യും ചി​കി​ത്സാ രം​ഗ​ത്ത് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന കു​റേ​യേ​റെ ഡോ​ക്ട​ർ​മാ​രും
ഉ​ണ്ട്.

പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്
ശ​രീ​ര​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ നി​ല നോ​ർ​മ​ലാ​യ അ​വ​സ്ഥ​യി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​ൽ ക​ര​ളി​നു​ള്ള സ്ഥാ​നം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ പ്ര​മേ​ഹ​ത്തി​ന് ചി​കി​ത്സ ചെ​യ്യു​ന്ന​വ​ർ ക​ര​ളി​ന്‍റെ ആ​രോ​ഗ്യം കൂ​ടി ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്.

സ്വയംചികിത്സയും ഒറ്റമൂലിയും അപകടം
എ​ന്നാ​ലും, വി​ശ​പ്പ് കു​റ​യു​ന്പോഴും ശ​രീ​ര​ഭാ​രം കു​റ​യു​മ്പോ​ഴും ക​ര​ൾരോ​ഗ​ത്തി​ന്‍റെ ആ​ദ്യ​കാ​ല ല​ക്ഷ​ണ​ങ്ങ​ളാ​യ അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​കു​മ്പോ​ഴും ഇ​പ്പോ​ഴും പ​ല​രും മ​രു​ന്ന് ക​ട​ക​ളി​ൽ പോ​യി വി​വ​രം പ​റ​ഞ്ഞ് മ​രു​ന്നു​ക​ൾ വാ​ങ്ങി ക​ഴി​ക്കു​ന്ന ശീ​ലം കൊ​ണ്ടുന​ട​ക്കു​ന്ന​തു കാ​ണാ​റു​ണ്ട്. ഒ​റ്റ​മൂ​ലി​ക​ൾ അ​ന്വേ​ഷി​ച്ച് പോ​കു​ന്ന​വ​രും ധാ​രാ​ള​മാ​ണ്. ഇ​ങ്ങ​നെ അ​ശ്ര​ദ്ധ​മാ​യി കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രി​ലാ​യി​രി​ക്കും ക​ര​ൾ രോ​ഗ​ങ്ങ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ൽ.

Related posts

Leave a Comment