സ്വ​കാ​ര്യ ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് സെ​ക്സ് റാ​ക്ക​റ്റ്: മൂ​ന്നു പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു

ബെം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ലെ വി​ജ​യ​ന​ഗ​ര​യി​ൽ സ്വ​കാ​ര്യ ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ച സെ​ക്സ് റാ​ക്ക​റ്റ് സം​ഘ​ത്തെ പി​ടി​കൂ​ടി പൊ​ലീ​സ്. ലോ​ഡ്ജ് ന​ട​ത്തി​പ്പു​കാ‍​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. സം​ഘം ഇ​ര​ക​ളാ​ക്കി​യി​രു​ന്ന മൂ​ന്ന് സ്ത്രീ​ക​ളെ പേ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി.

ഹൊ​സ്പേ​ട്ടി​ലെ ടി​ബി ഡാം ​റോ​ഡി​ലെ ബാ​ലാ​ജി ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​ലീ​സ് പെ​ൺ​വാ​ണി​ഭ​സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സെ​ത്തി​യ​പ്പോ​ൾ മൂ​ന്ന് സ്ത്രീ​ക​ൾ ലോ​ഡ്ജ് മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി​യ സ്ത്രീ​ക​ളെ അ​ഭ​യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ബീ​ജാ​പൂ​ർ, ബം​ഗ​ളൂ​രു, ഹൊ​സ്പേ​ട്ട് സ്വ​ദേ​ശി​ക​ളാ​ണ് സ്ത്രീ​ക​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ളാ​യി ഈ ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​ണെ​ങ്കി​ലും പോ​ലീ​സി​ന് ഇ​തേ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത് ഈ​യി​ടെ മാ​ത്ര​മാ​ണ്. മൈ​സൂ​രു കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ഡ​നാ​ടി സേ​വ സ​ൻ​സ്ത​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന് സെ​ക്സ് റാ​ക്ക​റ്റ് സം​ഘ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.

പ​രി​ശോ​ധ​ന ന​ട​ന്ന ബാ​ലാ​ജി ലോ​ഡ്ജി​ന്‍റെ ഉ​ട​മ​യാ​ണ് സം​ഘ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഒ​ളി​വി​ലു​ള്ള ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ഹൊ​സ്പേ​ട്ടി​ലെ മ​റ്റൊ​രു ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റൊ​രു പെ​ൺ​വാ​ണി​ഭ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യ​തും ഓ​ട​നാ​ടി സേ​വ സ​ൻ​സ്ത​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​യി​രു​ന്നു.

Related posts

Leave a Comment