രാഹുല്‍ ഗാന്ധിക്കുവേണ്ടി കൈപൊക്കും, സിപിഎമ്മിനു കുരുക്കായി ബേബിയുടെ നിലപാട്

തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ രാഹുല്‍ ഗാന്ധിക്കു കൈപൊക്കേണ്ടിവരുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസുമായി സഹകരിക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാര്‍ വരുമെന്നാണ് പ്രതീക്ഷ. എന്നാല്‍, രാഹുല്‍ തന്നെ പ്രധാനമന്ത്രിയാകണമെന്നില്ല. ബിജെപിയെ പുറത്താക്കി മതേതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേറെയും ബദലുകളുണ്ടാകും. ഇതിന് എത്രത്തോളം വിട്ടുവീഴ്ച ചെയ്യാനും സിപിഎം തയാറാകും. തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മോദിക്കെതിരേ അല്ല പിണറായിക്കെതിരെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രസംഗമെന്നും മേബി കുറ്റപ്പെടുത്തി.

അനായാസം ബോര്‍ഡ് മാറ്റിവയ്ക്കാവുന്ന രീതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. എന്നാണ് ബിജെപിയാകുന്നതെന്നു നോക്കിയാല്‍ മതി. സിപിഎമ്മിനു ബംഗാളിലും മറ്റും തകര്‍ച്ച വന്നിട്ടുണ്ടെങ്കിലും അവിടെ തിരിച്ചുവരും. പലര്‍ക്കും പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായതിനാലാണ് അവിടെ സിപിഎം നേതാക്കള്‍ക്കു പാര്‍ട്ടി വിടേണ്ടിവന്നിട്ടുള്ളതെന്നും ബേബി പറഞ്ഞു.

Related posts