അ​ത്യു​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള നെ​ൽ​വി​ത്ത് നെന്മാ​റ​യി​ലും; മ​നു​ര​ത്ന 82 – 100 ദി​വ​സം കൊ​ണ്ട് കൊ​യ്യാം

നെന്മാ​റ: മ​ണ്ണൂ​ത്തി കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ അ​ത്യു​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള നെ​ൽ​വി​ത്ത് നെന്മാ​റ കൃ​ഷി​ഭ​വ​ന്‍റെ കീ​ഴി​ലു​ള്ള വി​ത്ത​ന​ശേ​രി​യി​ൽ പ​രീ​ക്ഷി​ക്കു​ന്നു.​വി​ത്ത​ന​ശേ​രി-​കൂ​ട്ട​ക്ക​ട​വ് പാ​ട​ശേ​ഖ​ര​ത്തി​ലെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ഒ​ന്നാം വി​ള കൃ​ഷി ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.​നെ​മ്മാ​റ വി​ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന ഈ ​പു​തി​യ ഇ​നം നെ​ൽ​വി​ത്ത് മ​നു​ര​ത്ന 82 – 100 ദി​വ​സം കൊ​ണ്ട് കൊ​യ്തെ​ടു​ക്കാ​നാ​കു​മെ​ന്ന​ത് ശാ​സ്ത്രീ​യ​മാ​യി പ​രീ​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​രീ​ക്ഷ​ണ​ത്തി​ൽ ഹെ​ക്ട​റി​ന് 7 ട​ണ്‍ വി​ള​വ് ല​ഭി​ച്ചി​രു​ന്നു. ​എ​ച്ച്എ​സ്16 എ​ന്ന പേ​രി​ൽ ക​ർ​ഷ​ക​ർ വ്യാ​പ​ക​മാ​യി പ​രീ​ക്ഷി​ച്ച വി​ത്താ​ണ് പി​ന്നീ​ട് മ​നു​ര​ത്ന എ​ന്ന പേ​രി​ൽ പു​റ​ത്തി​റ​ക്കി​യ​ത്.​കേ​ര​ള​ത്തി​ൽ വി​രി​പ്പ്,മു​ണ്ട​ക​ൻ, പു​ഞ്ച എ​ന്നീ മൂ​ന്ന് കാ​ല​ങ്ങ​ൾ​ക്കും മ​നു​ര​ത്ന അ​നു​യോ​ജ്യ​മാ​ണ്.​നെ​ൽ​ച്ചെ​ടി​ക​ൾ​ക്കു ഒ​രു മീ​റ്റ​റോ​ള​ളം ഉ​യ​ര​വും ക​തി​രി​ന് 25സെ​ന്‍റി​മീ​റ്റ​റോ​ളം നീ​ള​വും വ​രും.

ഒ​രു ക​തി​രി​ൽ 113120മ​ണി​ക​ൾ കാ​ണു​മെ​ന്ന​തും 10കി​ലോ​ഗ്രാം നെ​ല്ല് കു​ത്തി​യാ​ൽ 7.5കി​ലോ​ഗ്രാം അ​രി ല​ഭി​ക്കു​മെ​ന്ന​തും ഇ​തി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ​ത്രെ.

Related posts