അ​ത്ഭു​ത രൂ​പ​ത്തി​ൽ ജ​നി​ച്ച കു​ട്ടി​ക്ക് ര​ണ്ടാം ജ​ന്മം

സാ​യാ​മീ​സ് ഇ​ര​ട്ട​ക​ൾ​ക്ക് സ​മ​മാ​യി ശ​രീ​ര​ത്തി​ൽ വ​ള​ർ​ച്ച​യെ​ത്താ​ത്ത ഉ​ട​ലും കൈ​യും കാ​ലും ഒ​ട്ടി​ച്ചേ​ർ​ന്ന നി​ല​യി​ൽ ജ​നി​ച്ച കു​ട്ടി​ക്ക് ര​ണ്ടാം ജ​ന്മം. മേ​ഘാ​ല​യാ​യി​ൽ ഏ​ഴാം മാ​സം ജ​നി​ച്ച പെ​ണ്‍ കു​ട്ടി​യി​ലാ​ണ് ഈ ​പ്ര​തി​ഭാ​സ​മു​ണ്ടാ​യ​ത്. ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ഡോ​ക്ട​ർ​മാ​ർ​ക്ക് കു​ട്ടി​യെ സാ​ധാ​ര​ണ രൂ​പ​ത്തി​ലെ​ത്തി​ക്കു​വാ​നാ​യ​ത്.

മേ​ഘാ​ല​യാ​യി​ലെ വെ​സ്റ്റ് ഗാ​രോ ഹി​ൽ ജി​ല്ല​യി​ലെ തു​റ സി​വി​ൽ ഹോ​സ്പി​റ്റ​ലി​ൽ പീ​ഡി​യാ​ട്രി​ക് സ​ർ​ജ​ൻ ഡോ. ​ലീ റോ​ജ​ർ ചി ​മാ​ർ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ വ​ള​ർ​ന്ന് കൈ​കാ​ലു​ക​ളും ഉ​ട​ലും ഡോ​ക്ട​ർ​മാ​ർ നീ​ക്കം ചെ​യ്തു.

Related posts