ഗോളടിച്ച് തി​രി​ച്ചു​വ​ര​വ് ആ​ഘോ​ഷ​മാ​ക്കി ഗാ​രെ​ത് ബെ​യ്‌​ൽ

goal-lമാ​ഡ്രി​ഡ്: പ​രി​ക്കേ​റ്റ് മൂ​ന്നു​മാ​സം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ വെ​യ്‌​ൽ​സ് മു​ന്നേ​റ്റ​നി​ര​ത്താ​രം ഗാ​രെ​ത് ബെ​യ്‌​ല്‍ തി​രി​ച്ചു​വ​ര​വ് ഗോ​ള​ടി​ച്ച് ആ​ഘോ​ഷി​ച്ചു. എ​സ്പ്യാ​നോ​ളി​നെ​തി​രേ സ്വ​ന്തം ത​ട്ട​ക​മാ​യ സാ​ന്‍​റി​യാ​ഗോ ബ​ര്‍​ണ​ബ്യൂ​വി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ അ​ല്‍​വാ​റോ മൊ​റാ​ട്ട​യും (33) ബെ​യ്‌​ലൂം (83) ഗോ​ള്‍​നേ​ടി​യ​പ്പോ​ള്‍ റ​യ​ല്‍ 2-0നു ​ജ​യി​ച്ചു ക​യ​റി.

ജ​യ​ത്തോ​ടെ പോ​യി​ന്‍​റ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാ​മ​നാ​യ സെ​വി​യ്യ എ​ഫ്‌​സി​യു​മാ​യു​ള്ള വ്യ​ത്യാ​സം റ​യ​ല്‍ മൂ​ന്നാ​ക്കി. റ​യ​ലി​ന് 21 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 52 ഉം  ​സെ​വി​യ്യ​യ്ക്ക് 23 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 49ഉം ​പോ​യി​ന്‍​റാ​ണു​ള്ള​ത്. 22 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 48 പോ​യി​ന്‍​റു​ള്ള ബാ​ഴ്‌​സ​ലോ​ണ മൂ​ന്നാ​മ​തു​ണ്ട്. 23 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച എ​സ്പ്യാ​നോ​ള്‍ 32 പോ​യി​ന്‍​റു​മാ​യി ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്.

ന​വം​ബ​ര്‍ 22നു ​സ്‌​പോ​ര്‍​ട്ടിം​ഗ് ലി​സ്ബ​ണി​നെ​തി​രേ ന​ട​ന്ന ചാ​മ്പ്യ​ന്‍​സ് ലീ​ഗ് മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ബെ​യ്‌​ലി​നു പ​രി​ക്കേ​റ്റ​ത്. ക​ണ​ങ്കാ​ലി​ലെ ഞ​ര​മ്പി​നേ​റ്റ പ​രി​ക്കി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തേ​ണ്ടി​വ​ന്നി​രു​ന്നു. ശ​സ്ത്ര​ക്രി​യ​യ്ക്കും വി​ശ്ര​മ​ത്തി​നും ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ ബെ​യ്‌​ൽ ത​ന്‍​റെ വേ​ഗ​ത​യ്‌​ക്കോ സ്‌​കോ​റിം​ഗ് പാ​ട​വ​ത്തി​നോ ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് 83-ാം മി​നി​റ്റി​ല്‍ ഇ​സ്‌​കോ​യു​ടെ പാ​സി​ല്‍​നി​ന്ന് ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

ചാ​മ്പ്യ​ന്‍​സ് ലീ​ഗ് പ്രീ​ക്വാ​ര്‍​ട്ട​ര്‍ മ​ത്സ​ര​ത്തി​ല്‍ നാ​പോ​ളി​ക്കെ​തി​രേ ഇ​റ​ക്കി​യ സം​ഘ​ത്തി​നി​ന്ന് മാ​റ്റം​വ​രു​ത്തി​യാ​ണ് റ​യ​ല്‍ കോ​ച്ച് സി​ന​ദീ​ന്‍ സി​ദാ​ന്‍ എ​സ്പ്യാ​നോ​ളി​നെ​തി​രേ ടീ​മി​നെ ഇ​റ​ക്കി​യ​ത്. പ്ലേ​മേ​ക്ക​ര്‍ ലൂ​ക്ക മോ​ഡ്രി​ച്ചും ഫോ​ര്‍​വേ​ഡ് ക​രിം ബെ​ന്‍​സെ​മ​യും പു​റ​ത്തി​രു​ന്ന​പ്പോ​ള്‍ മാ​ഴ്‌​സ​ലോ, കെ​യ്‌​സ്മി​റോ, ബെ​യ്‌​ൽ എ​ന്നി​വ​രെ പ​ക​ര​ക്കാ​രു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.

പെ​പെ സെ​ന്‍​റ​ര്‍ ഡി​ഫ​ന്‍​സി​ല്‍ റാ​ഫേ​ല്‍ വ​ര്‍​ണെ​ക്കൊ​പ്പം നി​ന്ന​പ്പോ​ള്‍ ലൂ​ക്കാ​സ് വ​സ്‌​ക്വെ​സ്, അ​ല്‍​വാ​റോ മൊ​റാ​ട്ട എ​ന്നി​വ​ര്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യ്‌​ക്കൊ​പ്പം ആ​ക്ര​മ​ണ​ത്തി​ന്‍​റെ ചു​ക്കാ​ന്‍ പി​ടി​ച്ചു. ഇ​സ്‌​കോ​യു​ടെ ക്രോ​സി​ല്‍​നി​ന്നാ​ണ് മൊ​റാ​ട്ട റ​യ​ലി​ന്‍​റെ ആ​ദ്യ ഗോ​ള്‍ നേ​ടി​യ​ത്.

Related posts