ലോ​റി ഡ്രൈ​വ​റു​ടെ മി​ന്ന​ൽ വേ​ഗ​ത; ട്ര​ക്കി​ന്‍റെ മു​ൻ​വ​ശ​ത്തെ ബ​മ്പ​റി​ൽ പി​ടി​ച്ച് തൂ​ങ്ങി ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട് പെ​ൺ​കു​ട്ടി, വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ

പാ​ഞ്ഞെ​ത്തി​യ മ​ണ​ൽ ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ ത​ക​ർ​ന്നി​ട്ടും, ത​ല​നാ​രി​ഴ​യ്ക്ക് വ​ൻ ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട് യു​വ​തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ശ്രീ​രാം​പൂ​ർ ബേ​ലാ​പൂ​ർ റോ​ഡി​ൽ ന​ട​ന്ന ഞെ​ട്ടി​ക്കു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ലോ​റി​യു​ടെ ച​ക്ര​ങ്ങ​ൾ​ക്ക​ടി​യി​ൽ പെ​ടാ​തെ പെ​ൺ​കു​ട്ടി അ​ത്ഭു​ത​ക​ര​മാ​യാ​ണ് ജീ​വ​നോ​ടെ ര​ക്ഷ​പ്പെ​ട്ട​ത്.

ശ്രീ​രാം​പൂ​രി​ലെ വ​ള​വി​ലൂ​ടെ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന മ​ണ​ൽ ലോ​റി പെ​ൺ​കു​ട്ടി​യു​ടെ സ്കൂ​ട്ട​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​ർ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണു. ലോ​റി​യു​ടെ ച​ക്ര​ങ്ങ​ൾ​ക്ക​ടി​യി​ൽ പെ​ടാ​ൻ പോ​യ ആ ​നി​മി​ഷ​ത്തി​ൽ, പെ​ൺ​കു​ട്ടി സ​മ​ചി​ത്ത​ത കൈ​വി​ടാ​തെ പെ​ട്ടെ​ന്ന് ലോ​റി​യു​ടെ മു​ൻ​വ​ശ​ത്തെ ബ​മ്പ​റി​ൽ പി​ടി​ച്ചു​തൂ​ങ്ങു​ക​യാ​യി​രു​ന്നു. ഈ ​ഒ​രു ചെ​റി​യ നി​മി​ഷ​ത്തി​ലെ ഇ​ട​പെ​ട​ലാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്.

എ​ന്നാ​ൽ അ​ത്യാ​ഹി​ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക്ക് നേ​രി​ടേ​ണ്ടി​വ​ന്ന​ത് മ​റ്റൊ​രു ദു​ര​നു​ഭ​വ​മാ​ണ്. റോ​ഡ​രി​കി​ലേ​ക്ക് വീ​ണ ത​ന്‍റെ സ്കൂ​ട്ട​ർ മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ, ലോ​റി ഡ്രൈ​വ​ർ പു​റ​ത്തി​റ​ങ്ങി പെ​ൺ​കു​ട്ടി​യോ​ട് വ​ഴ​ക്കി​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. പ​രി​ക്കു​ക​ളെ​ക്കു​റി​ച്ചോ സു​ര​ക്ഷ​യെ​ക്കു​റി​ച്ചോ അ​ന്വേ​ഷി​ക്കു​ന്ന​തി​ന് പ​ക​രം ഇ​യാ​ൾ ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ചു​റ്റും ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ ലോ​റി ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ള​വു​ക​ളി​ൽ അ​ശ്ര​ദ്ധ​മാ​യും അ​മി​ത​വേ​ഗ​ത​യി​ലും എ​ത്തു​ന്ന ഭാ​ര​മേ​റി​യ വാ​ഹ​ന​ങ്ങ​ൾ വ​രു​ത്തി​വെ​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ ഗൗ​ര​വം വി​ളി​ച്ചോ​തു​ന്ന​താ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ. പെ​ൺ​കു​ട്ടി​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മാ​ത്ര​മാ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്.

 

 

Related posts

Leave a Comment