മൂന്നു വയസുള്ള കുഞ്ഞിന്റെ അമ്മയായ ഞാന്‍ അവിവാഹിത ! വെളിപ്പെടുത്തലുമായി നടി; വിവാഹം ഒരു പഴഞ്ചന്‍ ഏര്‍പ്പാടെന്നും നടി…

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് മാഹി ഗില്‍. നിരവധി സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തതിലൂടെയാണ് മാഹി ഗില്‍ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്.

2003ല്‍ പഞ്ചാബി സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടി മികച്ച ഡാന്‍സര്‍ കൂടിയാണ്.

പഞ്ചാബി സിനിമകളില്‍ നിന്നും അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരത്തിന്റെ മികച്ച ചിത്രങ്ങള്‍ ആയിരുന്നു ഡബാങ് 2, ബുള്ളറ്റ് രാജ, ഗ്യാങ്സ്റ്റര്‍ 3 എന്നിവ. എന്നാല്‍ ഈ സിനിമകള്‍ക്ക് ഒരുപാട് പുരസ്‌കാരങ്ങളും താരത്തെ തേടി എത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ താരം തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

തനിക്ക് ഒരു കാമുകന്‍ ഉണ്ടെന്നും, ഗോവയില്‍ വര്‍ഷങ്ങളായി വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്ന ഞങ്ങള്‍ക്ക് മൂന്നു വയസുള്ള ഒരു കുഞ്ഞു ഉണ്ടെന്നും ആണ് താരം തുറന്ന് പറഞ്ഞിരിക്കുന്നത്.

സിനിമയില്‍ അഭിനയിക്കുമ്പോള്‍ കാമുകന്‍ ബിസിനസ്സ്മാനായി ജോലിയില്‍ തുടരുന്നുവെന്നും മാഹി അറിയിച്ചു.

വെറോണിക്ക എന്നാണ് കുഞ്ഞിനെ വിളിക്കുന്നെ. വിവാഹം പോലെ പഴഞ്ചന്‍ ഏര്‍പ്പാടുകള്‍ തുടരാനും അതില്‍ വിശ്വസിക്കാനും തന്നെ കൊണ്ട് കഴിയില്ലെന്നും ചില കാര്യങ്ങളില്‍ മാറ്റം ഉണ്ടാകണം എന്നും മാഹി ഗില്‍ പറയുന്നു.

വിവാഹം കഴിക്കണം എന്ന തോന്നല്‍ ഇതുവരെ ഇല്ലെന്നും ഇനി അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കില്‍ പിന്നീട് ആലോചിക്കാം പക്ഷെ ഇപ്പോള്‍ ഇങ്ങനെ അവിവാഹിതയായി കാമുകനൊപ്പം കഴിയുന്നതിലും ഒരു കുഞ്ഞു ഉള്ളതില്‍ ഒന്നും ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ല, വിവാഹം കഴിച്ചില്ല എങ്കില്‍ എന്ത് സംഭിക്കാനാണ് എന്നും മാഹി ഗില്‍ ചോദിക്കുന്നു.

Related posts

Leave a Comment