ജിഷ്ണു പ്രണോയിയുടെ മരണം ; സമരത്തിനെത്തി‍യ മാതാപിതാക്കളെ അറസ്റ്റു ചെയ്തു നീക്കി; നീതി ലഭിക്കുന്നതുവരെ സമരമെന്ന് ജിഷ്ണുവിന്‍റെ മാതാപിതാക്കൾ

mahija-stike-lllതി​രു​വ​ന​ന്ത​പു​രം: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്താ​ൻ എ​ത്തി​യ ജി​ഷ്ണു​വി​ന്‍റെ മാ​താ​വ് മ​ഹി​ജ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് പോ​ലീ​സ് ത​ട​ഞ്ഞ​ത്. ജി​ഷ്ണു​വി​ന്‍റെ അ​മ്മ​യെ പോ​ലീ​സ് നി​ല​ത്തു​കൂ​ടി വ​ലി​ച്ചി​ഴ​ച്ചു. പോ​ലീ​സ് ന​ട​പ​ടി​യി​ൽ ജി​ഷ്ണു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ പ്ര​തി​ഷേ​ധി​ച്ചു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

കൃ​ഷ്ണ​ദാ​സി​ന്‍റെ അ​റ​സ്റ്റും വി​ട്ട​യ​ക്ക​ലും പോ​ലീ​സി​ന്‍റെ നാ​ട​ക​മാ​യി​രു​ന്നു​വെ​ന്ന് ജി​ഷ്ണു​വി​ന്‍റെ മാ​താ​വ് മ​ഹി​ജ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. മ​ഹി​ജ​യും ബ​ന്ധു​ക്ക​ളും സ​ത്യാ​ഗ്ര​ഹ സ​മ​ര​ത്തി​നെ​ത്തി​യ​തോ​ടെ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ മ​ഹി​ജ​യെ ച​ർ​ച്ച​ക്ക് ക്ഷ​ണി​ച്ചി​രി​ക്കു​ക​യാ​ണ്.  പാ​മ്പാ​ടി നെ​ഹ്റു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി ജി​ഷ്ണു പ്ര​ണോ​യി മ​രി​ച്ച   കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് വ​രെ പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ൽ സ​ത്യ​ഗ്ര​ഹ​സ​മ​രം ഇ​രി​ക്കു​മെ​ന്ന് ജി​ഷ്ണു പ്രാ​ണോ​യി​യു​ടെ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും രാ​വി​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​പ്പോ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

mahija-stike-ll

രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്താ​ന​ല്ല ത​ങ്ങ​ൾ സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നും നീ​തി​ക്ക് വേ​ണ്ടി​യു​ള്ള സ​മ​ര​മാ​ണെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.  കൃ​ഷ്ണ​ദാ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം ഉ​ട​നെ ത​ന്നെ വി​ട്ട​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്നും അ​യാ​ളെ കോ​ള​ജി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​ൻ പോ​ലീ​സ് ത​യാ​റാ​കാ​തി​രു​ന്ന​ത് പോ​ലീ​സി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. പോ​ലീ​സ് ജി​ഷ്ണു പ്രാ​ണോ​യി കേ​സി​ലെ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജി​ഷ്ണു മ​രി​ച്ചി​ട്ട് 89 ദി​വ​സം പി​ന്നി​ട്ടി​ട്ടു കൂ​ടി​യും ഒ​രു പ്ര​തി​യെ പോ​ലും പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ശ്ര​മി​ക്കാ​ത്ത​ത് സം​ശ​യം ജ​നി​പ്പി​ക്കു​ക​യാ​ണെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

mahija-stike-l

ക​ഴി​ഞ്ഞ മാ​സം 27 -ാം തീ​യ​തി സ​ത്യാ​ഗ്ര​ഹം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഒ​രാ​ഴ്ച​ക്ക​കം പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും സ്വ​ത്ത് ക​ണ്ടു കെ​ട്ടു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഡി​ജി​പി​യു​ടെ വാ​ക്ക് വെ​റും വാ​ക്കാ​യി മാ​റു​ക​യാ​യി​രു​ന്നു​വെ​ന്നും ജി​ഷ്ണു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.  ഡി​ജി​പി ഓ​ഫി​സി​നു മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം തു​ട​ങ്ങാ​നാ​യി കു​ടും​ബം ഇ​ന്നു​രാ​വി​ലെ​യാ​ണ് ജി​ഷ്ണു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ  തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്

Related posts