അവസാന നിമിഷം ഒഴിവാക്കിയതിൽ നിരാശയില്ല; വി​ക​സ​ന​മാ​ണ് പ്ര​ധാ​നം; സംസ്ഥാനത്ത് ഏഴ് സീറ്റ് ബിജെപി പിടിച്ചെടുക്കുമെന്ന് മേജർ രവി

എ​റ​ണാ​കു​ളം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​റ​ണാ​കു​ളം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ നി​ന്ന് അ​വ​സാ​ന നി​മി​ഷം ഒ​ഴി​വാ​ക്കി​യ​തി​ൽ വേ​ദ​ന​യി​ല്ല​ന്ന് മേ​ജ​ർ ര​വി. പാ​ർ​ട്ടി തീ​രു​മാ​നം​എ​ന്തു​ത​ന്നെ ആ​യാ​ലും ചി​രി​ച്ചു കൊ​ണ്ട് അം​ഗീ​ക​രി​ക്കു​ന്നു എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ ബി​ജെ​പി​ക്ക് മി​ക​ച്ച വി​ജ​യം ല​ഭി​ക്കു​മെ​ന്നും സം​സ്ഥാ​ന​ത്ത് ഏ​ഴ് സീ​റ്റ് പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും മേ​ജ​ർ ര​വി കൂ​ട്ടി​ച്ചേ​ർ​ത്തു. സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ന്ന് ഒ​രു വാ​ശി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​ര് സ്ഥാ​നാ​ർ​ഥി ആ​യാ​ലും വി​ക​സ​ന​മാ​ണ് പ്ര​ധാ​നം. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി പ്ര​ച​ര​ണ രം​ഗ​ത്ത് ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​റ​ണാ​കു​ള​ത്ത് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ മേ​ജ​ർ​ര​വി പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം ഡോ. ​കെ. എ​സ്. രാ​ധാ​കൃ​ഷ്ണ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment