മെ​ക്കാ​നി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വെ​ബ്സൈ​റ്റ് “മെ​ക്ക്4​യു’ ; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന​തെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ ലഭ്യമാക്കുന്ന രീതിയിലാണ് സൈറ്റ്

തൃ​ശൂ​ർ: മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​ത്ര​മാ​യി വെ​ബ്സൈ​റ്റ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന​തെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​കു​ന്ന വി​ധ​ത്തി​ൽ രൂ​പ ക​ൽ​പ​ന ചെ​യ്ത മെ​ക്ക് 4യു ​എ​ന്ന വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സി​ല​ബ​സ്, സ്റ്റ​ഡി മെ​റ്റീ​രി​യ​ൽ​സ്, മു​ൻ​കാ​ല ചോ​ദ്യ​പേ​പ്പ​റു​ക​ൾ, ഇ-​ബു​ക്ക​സ്, ല​ക്ച​റ​ർ വീ​ഡി​യോ, ക്ലാ​സ് നോ​ട്ടു​ക​ൾ, പ്ര​സ​ന്േ‍​റ​ഷ​ൻ എ​ന്നി​വ​യാ​ണ് ഉ​ൾ്പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ പ്രോ​ജ​ക്ടു​ക​ളും നൂ​ത​ന ആ​ശ​യ​ങ്ങ​ളും മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​തി​നാ​യി റോ​യ​ൽ മെ​ക്ക് സോ​ണ്‍ എ​ന്ന പ്ര​ത്യേ​ക കാ​റ്റ​ഗ​റി​യും ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ അ​ധ്യാ​പ​ക​രാ​യ നൈ​സ് മേ​നാ​ച്ചേ​രി, ക്രി​സ്റ്റി വാ​ഴ​പ്പ​ള്ളി, ഒ.​പു.​സു​കേ​ഷ്, വി.​കെ.​മ​നോ​ജ്കു​മാ​ർ, പ്ര​വീ​ണ്‍ രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ സം​രം​ഭം. വി​ദ്യാ​ർ​ഥി​ക​ളാ​യ എം.​ശ്രീ​നാ​ഥ്, എ​സ്.​സം​ഗീ​ത്, ശ്രീ​രാ​ഗ് ന​ന്പ്യാ​ർ, വി​ഷ്ണു തി​ല​ക്, പി.​എം.​മ​നോ​ജ്, ഇ്മ്മാ​നു​വേ​ൽ വി​ൽ​സ​ൻ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വെ​ബ്സൈ​റ്റ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts