കു​ട്ടി​ക​ൾ​ക്ക് മൊ​ബൈ​ൽ സ​മ്മാ​നി​ക്കു​ന്ന​തു ശ​ല്യം ഒ​ഴി​വാ​ക്കാ​നെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് ക​ണ്ണ​ന്താ​നം

തൃ​ശൂ​ർ: കു​ട്ടി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​തു പ​ഠ​ന​ത്തി​ൽ ഗു​ണം ചെ​യ്യു​ന്നു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു കേ​ന്ദ്ര മ​ന്ത്രി അ​ൽ​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം. ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ മൊ​ബൈ​ൽ ഫോ​ണ്‍ പോ​ലു​ള്ള​വ കു​ട്ടി​ക​ൾ​ക്കു സ​മ്മാ​നി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ൽ ദേ​ശീ​യ-​സം​സ്ഥാ​ന​ത​ല ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ആ​ദ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​യ​ർ​മാ​ൻ ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ അ​ധ്യ​ക്ഷ​നാ​യി.

പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സു​ജാ​ത മേ​നോ​ൻ, അ​നി​ല എം. ​ജ​യ​ച​ന്ദ്ര​ൻ, കൊ​ച്ചി കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഇ. ​രാ​മ​ൻ​കു​ട്ടി വാ​ര്യർ, സെ​ക്ര​ട്ട​റി കെ.​പി. അ​ച്യു​ത​ൻ, ഡോ. ​സി.​വി. ശ്രീ​ജി​ത് കു​മാ​ർ, പോ​ൾ മാ​ട​ശേരി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts