സി​നി​മ​യി​ല്‍ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന്പ്ര​വ​ചി​ക്കാ​ന്‍ ക​ഴി​യി​ല്ല: മാളവിക മോഹൻ

ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ നാ​യി​ക​യാ​യി പ​ട്ടം പോ​ലെ എ​ന്ന മ​ല​യാ​ള​സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന ന​ടി​യാ​ണ് മാ​ള​വി​ക മോ​ഹ​ന​ന്‍. ഛായാ​ഗ്രാ​ഹ​ക​ൻ കെ.​യു. മോ​ഹ​ന​ന്‍റെ മ​ക​ളാ​യ മാ​ള​വി​ക ഇ​ന്ന് മ​ല​യാ​ള​ത്തി​ന് പു​റ​മേ മ​റ്റ് ഭാ​ഷ​ക​ളി​ലും സ​ജീ​വ​മാ​ണ്. ഇ​പ്പോ​ഴി​താ തെ​ലു​ങ്കി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ന്‍ വൈ​കി​യ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് മാ​ള​വി​ക. പ്ര​ഭാ​സ് നാ​യ​ക​നാ​യ ദ് ​രാ​ജ​സാ​ബി​ലൂ​ടെ​യാ​ണ് മാ​ള​വി​ക തെ​ലു​ങ്കി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.

സി​നി​മ​യി​ല്‍ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്നോ എ​ങ്ങ​നെ ന​ട​ക്കു​മെ​ന്നോ ഒ​ന്നും ന​മു​ക്ക് പ്ര​വ​ചി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ഒ​രു ഫി​ലിം മാ​ഗ​സി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ മാ​ള​വി​ക പ​റ​ഞ്ഞു. എ​ന്‍റെ തെ​ലു​ങ്ക് അ​ര​ങ്ങേ​റ്റം ശ​രി​ക്കും വി​ജ​യ് ദേ​വ്‌​ര​കൊ​ണ്ട​യ്ക്കൊ​പ്പം ന​ട​ക്കേ​ണ്ട​താ​യി​രു​ന്നു. അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഒ​രു സി​നി​മ​യു​ടെ ക​രാ​റി​ൽ ഞാ​ൻ ഒ​പ്പു വ​ച്ചി​രു​ന്നു. മ​നോ​ഹ​ര​മാ​യ ഒ​രു ക​ഥ​യാ​യി​രു​ന്നു അ​ത്. അ​തി​ൽ എ​ന്‍റെ ക​ഥാ​പാ​ത്രം ഒ​രു പി​യാ​നി​സ്റ്റും നാ​യ​ക​ൻ ഒ​രു ബൈ​ക്ക് റൈ​ഡ​റു​മാ​യി​രു​ന്നു. ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​രു​വ​രും ത​മ്മി​ൽ ക​ണ്ടു​മു‌​ട്ടു​ന്ന​തും ജീ​വി​തം അ​വ​രെ എ​ങ്ങോ​ട്ട് കൊ​ണ്ടു പോ​കു​ന്നു എ​ന്ന​തൊ​ക്കെ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, ആ ​സ​മ​യം വി​ജ​യ് മ​റ്റൊ​രു സി​നി​മ​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ അ​ത് മാ​റ്റി​വ​ച്ചു. പി​ന്നെ ആ ​സി​നി​മ സം​ഭ​വി​ച്ചി​ല്ല. സി​നി​മ​യി​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്നോ എ​ങ്ങ​നെ ന​ട​ക്കു​മെ​ന്നോ ഒ​ന്നും ന​മു​ക്ക് പ്ര​വ​ചി​ക്കാ​ൻ ക​ഴി​യി​ല്ല. ഒ​രു ഘ​ട്ട​ത്തി​ൽ ചി​ല​പ്പോ​ൾ ന​മ്മ​ൾ നി​രാ​ശ​പ്പെ​ട്ടേ​ക്കാം. പ​ക്ഷേ മ​റ്റൊ​രു വ​ശ​ത്ത് മി​ക​ച്ച​ത് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചേ​ക്കും-​മാ​ള​വി​ക പ​റ​ഞ്ഞു.

തെ​ലു​ങ്കി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ പ​റ്റി​യ അ​വ​സ​ര​ത്തി​നാ​യി ഞാ​ൻ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ധാ​രാ​ളം ഓ​ഫ​റു​ക​ൾ വ​ന്നു കൊ​ണ്ടി​രു​ന്നു. പ​ക്ഷേ ഒ​രു വ​ലി​യ താ​ര​ത്തോ​ടൊ​പ്പം സി​നി​മ ചെ​യ്യു​ക എ​ന്ന​താ​യി​രു​ന്നു എ​ന്‍റെ ആ​ഗ്ര​ഹം. അ​പ്പോ​ഴാ​ണ് രാ​ജാ​സാ​ബി​ലേ​ക്ക് ഓ​ഫ​ർ വ​രു​ന്ന​ത്. പ്ര​ഭാ​സ് ആ​ണ് നാ​യ​ക​ൻ എ​ന്ന​റി​ഞ്ഞ​പ്പോ​ൾ അ​തൊ​രു വ​ലി​യ അ​വ​സ​ര​മാ​ണെ​ന്ന് ഞാ​ൻ ക​രു​തി- മാ​ള​വി​ക കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment