ഇ​ന്ധ​ന​ക്ഷാ​മം ഉ​ണ്ടാ​കി​ല്ല: ആ​ശ​ങ്ക വേ​ണ്ടെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​യു​ടെ ഊ​ർ​ജ​സു​ര​ക്ഷ​യ്ക്കു നി​ല​വി​ൽ ഭീ​ഷ​ണി​യി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. രാ​ജ്യ​ത്ത് 25 ദി​വ​സ​ത്തേ​ക്കു​ള്ള ക്രൂ​ഡ് ഓ​യി​ൽ, ഇ​ന്ധ​ന ശേ​ഖ​രം ഉ​ണ്ടെ​ന്നും പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​കം എ​ന്നി​വ​യ്ക്ക് ഉ​ട​ന​ടി ക്ഷാ​മ​മു​ണ്ടാ​കി​ല്ലെ​ന്നും പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി വ്യ​ക്ത​മാ​ക്കി. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​ൻ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​മ​ന്ത്രാ​ല​യം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത് ആ​ഗോ​ള എ​ണ്ണ വി​പ​ണി​യെ ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി​യു​ടെ പ​കു​തി​യോ​ളം ഈ ​പാ​ത​യി​ലൂ​ടെ​യാ​ണ് എ​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, നി​ല​വി​ൽ റ​ഷ്യ, വ​ട​ക്കേ അ​മേ​രി​ക്ക, ലാ​റ്റി​ൻ അ​മേ​രി​ക്ക, പ​ശ്ചി​മാ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 40-ഓ​ളം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ലൂ​ടെ ഹോ​ർ​മു​സ് പാ​ത​യെ ആ​ശ്ര​യി​ക്കു​ന്ന​ത് 40 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​ൻ ഇ​ന്ത്യ​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തു വി​ത​ര​ണ ത​ട​സം നേ​രി​ടാ​ൻ രാ​ജ്യ​ത്തെ സ​ഹാ​യി​ക്കു​മെ​ന്നും പെ​ട്രോ​ളി​യം മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​ദി​നം 50 ല​ക്ഷം ബാ​ര​ലി​ല​ധി​കം ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഇ​ന്ത്യ​ക്ക്, ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഭൂ​ഗ​ർ​ഭ ശേ​ഖ​ര​ങ്ങ​ൾ കൂ​ടാ​തെ, മൂ​ന്നാ​ഴ്ച​യി​ല​ധി​കം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഇ​ന്ധ​ന സ്റ്റോ​ക്കു​ണ്ട്. പ്ര​കൃ​തി​വാ​ത​ക​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഖ​ത്ത​റി​ൽ നി​ന്നു​ള്ള എ​ൽ​എ​ൻ​ജി വി​ത​ര​ണ​ത്തി​ൽ കു​റ​വു​ണ്ടാ​യെ​ങ്കി​ലും കാ​ന​ഡ, നോ​ർ​വേ എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

കൂ​ടാ​തെ യു​എ​സ്, ഓ​സ്‌​ട്രേ​ലി​യ, റ​ഷ്യ എ​ന്നി​വ​യു​മാ​യു​ള്ള ദീ​ർ​ഘ​കാ​ല ക​രാ​റു​ക​ളും ഇ​ന്ത്യ​ക്ക് തു​ണ​യാ​കു​മെ​ന്നും ഹ​ർ​ദീ​പ് സിം​ഗ് പു​രി പ​റ​ഞ്ഞു. ല​ഭ്യ​ത​യേ​ക്കാ​ൾ ഉ​പ​രി​യാ​യി ക്രൂ​ഡ് ഓ​യി​ൽ വി​ല വ​ർ​ധ​ന​യാ​ണ് നി​ല​വി​ൽ രാ​ജ്യം നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ശാ​ന്ത​മാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ല​യി​രു​ത്തു​ന്ന​ത്.

Related posts

Leave a Comment