ആയിരം കണ്ണുമായി കാത്തിരുന്നു എന്നിട്ടും ! മുന്‍ കാമുകിയില്‍ നിന്ന് ജന്മദിനാശംസ ലഭിക്കാഞ്ഞതില്‍ മനംനൊന്ത് യുവാവ് ജീവിതം അവസാനിപ്പിച്ചു..

പ്രേമത്തിന് കണ്ണും കാതുമില്ലെന്നു പറയുന്നത് എത്ര ശരി. മുന്‍കാമുകി ജന്മദിനാശംസ നേരാത്തതില്‍ മനംനൊന്ത് യുവാവ് ജീവിതം അവസാനിപ്പിച്ചു.കര്‍ണാടക ചിക്കബല്ലാപുര സ്വദേശി എം. ശിവകുമാറാണ്(25) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

ഫെബ്രുവരി 26 ബുധനാഴ്ചയായിരുന്നു സംഭവം. 2017 മുതല്‍ 2019 വരെ ബെംഗളൂരുവില്‍ ടാക്സി ഡ്രൈവറായിരുന്ന ശിവകുമാര്‍ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു.

ബംഗളൂരുവിലെ വീടിനടുത്ത് താമസിച്ചിരുന്ന ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു. ഇതിനിടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ശിവകുമാര്‍ ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി.

ഇക്കാര്യം കാമുകിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശിവകുമാര്‍ ബെംഗളൂരു വിട്ടതോടെ പെണ്‍കുട്ടി ഇയാളുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറി. എന്നാല്‍ കാമുകിയുടെ അകല്‍ച്ച ഇയാളെ മാനസികമായി തകര്‍ത്തു.

ഫെബ്രുവരി 26-ന്, തന്റെ ജന്മദിനത്തില്‍ കാമുകി തന്നെ വിളിക്കുമെന്നും ആശംസ നേരുമെന്നും ശിവകുമാര്‍ പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷ അസ്ഥാനത്തായതോടെ ഇയാള്‍ കിടക്കുമുറിയില്‍ തന്നെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

Related posts

Leave a Comment