കൂട്ടുകാര്‍ക്കു മുമ്പില്‍ ആളാവാന്‍ കിഡ്‌നി വിറ്റ് ഐഫോണ്‍ വാങ്ങി ! അവശേഷിച്ച കിഡ്‌നി തകരാറിലായതോടെ ഡയാലിസിസ് ചെയ്ത് ജീവന്‍ നിലനിര്‍ത്തി യുവാവ്…

കൂട്ടുകാരുടെ മുമ്പില്‍ ആളാകാനായി പല വേലത്തരങ്ങളും കാണിക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കൂട്ടുകാരുടെ മുമ്പില്‍ ഷൈന്‍ ചെയ്യാനായി കിഡ്‌നി് വിറ്റ മറ്റ് ആളുകളുണ്ടാവില്ല.

വില കൂടിയ ഐഫോണ്‍ വാങ്ങാനായാണ് ഇയാള്‍ കിഡ്‌നി വിറ്റത്. എന്നാല്‍ ഇപ്പോള്‍ ഇയാള്‍ ജീവന്‍ നിലനിര്‍ത്താനായി ഡയാലിസിസിനെ ആശ്രയിക്കുകയാണ്.

2011ലാണ് ചൈനക്കാരനായ ഈ 25കാരന്‍ ഐഫോണ്‍ വാങ്ങാനായി കിഡ്‌നി വില്‍ക്കുന്നത്. ആ സമയത്ത് വിപണിയിലുണ്ടായിരുന്ന വിലകൂടിയ ഐ ഫോണ്‍4ഉം ഐപാഡ് 2ഉം വാങ്ങാനായാണ് അന്ന് 17 വയസ് മാത്രം പ്രായമുണ്ടായിരുന്ന വാങ് ഷാങ്കു തന്റെ കിഡ്നി വിറ്റത്.

അധികൃതമായായിരുന്നു കിഡ്നി കൈമാറ്റം. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട അവയവ കച്ചവടക്കാരനാണ് വാങിന് പണം നല്‍കി കിഡ്നി വാങ്ങിയത്. 20000 യുവാന്‍ (ഏകദേശം 2,27,310 ഇന്ത്യന്‍ രൂപ) ആയിരുന്നു ഒരു കിഡ്നിക്ക് ഓഫര്‍.

രണ്ട് കിഡ്നി തനിക്ക് ആവശ്യമില്ലെന്നും ഒരു കിഡ്നി തന്നെ ധാരാളമാണെന്നും അന്ന് വാങ് അവകാശപ്പെട്ടിരുന്നെന്നും ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിര്‍ധന കുടുംബത്തില്‍ ജനിച്ച വാങിന് അന്ന് എന്തുവിലകൊടുത്തും ഐഫോണ്‍ വാങ്ങിക്കണമെന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതും.

കിഡ്നി വിറ്റ് ഐഫോണ്‍ വാങ്ങാന്‍ ശ്രമിച്ചത് തന്നെപ്പോലെ ദാരിദ്രം കൈമുതലായുണ്ടായിരുന്ന കൂട്ടുകാരുടെ മുന്നില്‍ ആളാകാന്‍ വേണ്ടിയായിരുന്നു.

അതേസമയം, ഒരു കിഡ്നി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതിന് പിന്നാലെ മാസങ്ങള്‍ക്ക് അപ്പുറം വാങിന്റെ രണ്ടാമത്തെ കിഡ്നിയില്‍ അണുബാധയുണ്ടാവുകയായിരുന്നു.

കാര്യങ്ങള്‍ വഷളായതോടെ വാങ് കിടപ്പിലാകുകയും ഡയാലിസിസിന് വിധേയനാകേണ്ടി വരികയും ചെയ്തു.

സംഭവം വിവാദമായതോടെ യുവാവിന് ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഒമ്പത് പേര്‍ അറസ്റ്റിലായി. പിന്നീട് കേസിനെത്തുടര്‍ന്ന് യുവാവിന്റെ കുടുംബത്തിന് ഈയടുത്ത് നഷ്ടപരിഹാരത്തുകയായി 3,00,000 ഡോളര്‍ ലഭിച്ചിരുന്നു.

Related posts

Leave a Comment