കാമുകി ഉപേക്ഷിച്ചു ! കാമുകിയുടെ അമ്മയുടെ ഫോണ്‍ നമ്പര്‍ ഇന്‍സ്റ്റഗ്രാമിലിട്ട് യുവാവിന്റെ പ്രതികാരം; ഒപ്പം അശ്ലീല ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വിളിക്കുക എന്ന കുറിപ്പും…

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന ചൊല്ല് ഒരു തരത്തില്‍ അന്വര്‍ഥമാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. തന്നെ ഉപേക്ഷിച്ചു പോയ കാമുകിയോടുള്ള പ്രതികാരമായി അവളുടെ അമ്മയുടെ നമ്പര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയാണ് കാമുകന്‍ ചെയ്തത്.

‘അശ്ലീല ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും വിളിക്കുക’ എന്ന കുറിപ്പും ഒപ്പമുണ്ടായിരുന്നു. ഒടുവില്‍ കാമുകന്‍ പിടിയിലാവുകയും ചെയ്തു. ചെന്നൈ സ്വദേശിയായ യുവാവാണ് സൈബര്‍ സെല്ലിന്റെ പിടിയിലായത്.

പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് യുവാവ് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി നമ്പര്‍ പ്രചരിപ്പിച്ചത്. അശ്ലീല ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വിളിക്കുക എന്ന് പറഞ്ഞാണ് നമ്പര്‍ നല്‍കിയത്.

ആകെ ബുദ്ധിമുട്ടായതോടെ പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് സൈബര്‍ സെല്ലിന്റെ വലയിലായത്. പെണ്‍കുട്ടിയുടെ പേരിലാണ് യുവാവ് അക്കൗണ്ട് തുടങ്ങിയത്.

Related posts

Leave a Comment