ചികിത്‌സയിലിരിക്കെ മരിച്ചയാൾക്ക് കോവിഡ്; കൂട്ടിരിപ്പുകാരിയായ വയോധിക മുങ്ങി; ഫോട്ടോയുമായി തിരഞ്ഞിറങ്ങിയ പോലീസ് വൃദ്ധയെ കണ്ടെത്തിയപ്പോൾ ക്വാറന്‍റൈനിൽ പോയത് കെസ്ആർടിസി ബസും യാത്രക്കാരും


ചാ​ത്ത​ന്നൂ​ർ: തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ നി​ന്നും മു​ങ്ങി​യ വ​യോ​ധി​ക​യെ ചാ​ത്ത​ന്നൂ​രി​ൽ ബ​സ് ത​ട​ഞ്ഞ് കണ്ടെത്തി.
പോ​ലീ​സും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ ഇ​വ​രെ കോവി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

ബ​സി​ന്‍റെ സ​ർ​വീ​സ് ചാ​ത്ത​ന്നൂ​ർ ഡി​പ്പോ​യി​ൽ അ​വ​സാ​നി​പ്പി​ച്ചു. കൊ​ല്ലം ഡി​പ്പോ​യി​ലെ ഈ ​ബ​സി​ലെ ക​ണ്ട​ക്ട​റോ​ട് ക്വാ​റ​ന്‍റൈ​യി​നി​ൽ ക​ഴി​യാ​ൻ നി​ർ​ദേ​ശം ന​ല്കി. ബ​സ് അ​ണു​വി​മു​ക്ത​മാ​ക്കി​യ ശേ​ഷ​മേ സ​ർ​വീ​സ് ന​ട​ത്തു​ക​യു​ള്ളൂ. ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ശേ​ഖ​രി​ച്ചു.

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞ​ത്: പ​ര​വൂ​ർ, നെ​ടു​ങ്ങോ​ലം ക​ല്ല​ൻ കോ​ടി സ്വ​ദേ​ശി​നി​യാ​ണ് വ​യോ​ധി​ക. ഇ​വ​രു​ടെ ബ​ന്ധു ആ​ർ​സി​സി​യി​ൽ കാ​ൻ​സ​ർ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ​യോ​ധി​ക​യാ​ണ് പ​രി​ച​ര​ണ​ത്തി​ന് രോ​ഗി​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രോ​ഗി മ​രി​ച്ചു.പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി. മ​ര​ണ​മ​റി​ഞ്ഞ് അ​ടു​ത്ത ബ​ന്ധു​ക്ക​ളും ആ​ർ​സി​സി​യി​ൽ എ​ത്തി. അ​ല്പം ക​ഴി​ഞ്ഞ​പ്പോ​ൾ വ​യോ​ധി​ക​യെ കാ​ണാ​താ​യി.

അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്താ​നാ​കാ​താ​യ​തോ​ടെ പോ​ലി​സി​ന് പ​രാ​തി ന​ല്കി. വി​വ​രം നെ​ടു​ങ്ങോ​ല​ത്തും അ​റി​യി​ച്ചു. വാ​ർ​ഡ് കൗ​ൺ​സി​ല​റും ബ​ന്ധു​ക്ക​ളും ഇ​വ​രു​ടെ ഫോ​ട്ടോ​യു​മാ​യി ചാ​ത്ത​ന്നൂ​ർ ഡി​പ്പോ​യി​ലെ​ത്തി. പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ല്ലാ​വ​രും പാ​രി​പ്പ​ള്ളി​യി​ൽ നി​ല​യു​റ​പ്പി​ച്ചു.

പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു തു​ട​ങ്ങി. തു​ട​ർ​ന്ന് കൊ​ല്ല​ത്തേ​യ്ക്കു​ള്ള ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സി​ൽ ഇ​വ​രെ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പാ​രി​പ്പ​ള്ളി​യി​ൽ നി​ന്നും യാ​ത്ര​ക്കാ​രെ ക​യ​റ്റാ​തെ ബ​സ് ചാ​ത്ത​ന്നൂ​ർ ഡി​പ്പോ​യി​ലേ​യ്ക്ക് മാ​റ്റി.

ആം​ബു​ല​ൻ​സി​ൽ വ​യോ​ധി​ക​യെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​യ്ക്ക് കൊ​ണ്ടു പോ​യി. ബ​സി​ലെ മ​റ്റ് യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച ശേ​ഷം അ​വ​രെ മ​റ്റ് ബ​സു​ക​ളി​ൽ ക​യ​റ്റി വി​ട്ടു.

Related posts

Leave a Comment