എ​റ​വ​ക്കാ​ട് ഓ​ട​ൻ​ചി​റ റെ​ഗു​ലേ​റ്റ​റി​ൽ വെ​ള്ളം സംഭരിച്ചു;  ക​ല്ലൂ​ർ പാ​ടംവ​ഴി​യി​ൽ വെ​ള്ളംക​യ​റി  വ്യാ​പ​ക കൃ​ഷി​നാ​ശം

പു​തു​ക്കാ​ട് : മ​ണ​ലി പു​ഴ​യി​ലെ എ​റ​വ​ക്കാ​ട് ഓ​ട​ൻ​ചി​റ റെ​ഗു​ലേ​റ്റ​റി​ൽ വെ​ള്ളം സം​ഭ​രി​ച്ച​തോ​ടെ ക​ല്ലൂ​ർ പാ​ടം​വ​ഴി പ്ര​ദേ​ശ​ത്ത് വ്യാ​പ​ക കൃ​ഷി​നാ​ശം.പു​ഴ​യി​ൽ ക്ര​മാ​തീ​ത​മാ​യി വെ​ള്ളം ഉ​യ​ർ​ന്ന് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ക​ട​ന്ന​താ​ണ് കൃ​ഷി ന​ശി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.​

പു​ഴ​യോ​ര​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്ത നൂ​റ്ക​ണ​ക്കി​ന് നേ​ന്ത്ര​വാ​ഴ​ക​ളും പ​ച്ച​ക്ക​റി കൃ​ഷി​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.​ഭൂ​രി​ഭാ​ഗം വാ​ഴ​ത്തോ​ട്ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യ നി​ല​യി​ലാ​ണ്.​അ​ള​ഗ​പ്പ​ന​ഗ​ർ അ​റ​യ്ക്ക​ൽ ഗോ​വി​ന്ദ​ന്‍റെ വാ​ഴ​ത്തോ​ട്ടം മൂ​ന്നുദി​വ​സ​മാ​യി വെ​ള്ള​ക്കെ​ട്ടി​ലാ​ണ്.​ആ​യി​ര​ത്തോ​ളം വാ​ഴ​ക​ളാ​ണ് തോ​ട്ട​ത്തി​ലു​ള്ള​ത്.​

ദി​വ​സ​ങ്ങ​ളോ​ളം തോ​ട്ട​ത്തി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന​തോ​ടെ ത​ണ്ട ുചീ​യ​ൽ വ​രാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്.​സ​മീ​പ​ത്തെ ക​ർ​ഷ​ക​രു​ടെ പ​ച്ച​ക്ക​റി കൃ​ഷി​ക​ളും വെ​ള്ള​ത്തി​ൽ ന​ശി​ച്ച അ​വ​സ്ഥ​യി​ലാ​ണ്.​ഓ​ട​ൻ​ചി​റ​യി​ൽ ര​ണ്ടര​യ​ടി താ​ഴ്ത്തി വെ​ള്ളം സം​ഭ​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.​

സാ​ധാ​ര​ണ സം​ഭ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഉ​യ​ര​ത്തി​ൽ ഇ​ത്ത​വ​ണ വെ​ള്ളം സം​ഭ​രി​ച്ച​താ​ണ് കൃ​ഷി ന​ശി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

Related posts