പൂ​രം ച​ട​ങ്ങു മാ​ത്ര​മാ​ക്കേ​ണ്ടി വ​രി​ല്ല; ന​വ​കേ​ര​ള സ​ദ​സ് ക​ഴി​ഞ്ഞാ​ലു​ട​ൻ സർക്കാർ ഇ​ട​പെ​ടും

തൃ​ശൂ​ർ: പൂ​രം എ​ക്സി​ബി​ഷ​ൻ ഗ്രൗ​ണ്ടി​ന്‍റെ ത​റ​വാ​ട​ക​യെ ചൊ​ല്ലിയുള്ള തർക്കത്തിൽ തൃ​ശൂ​ർ പൂ​രം ച​ട​ങ്ങു​മാ​ത്ര​മാ​ക്കേ​ണ്ടി വ​രി​ല്ലെന്നു സൂചന. അ​ടി​യ​ന്ത​ര​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് തൃ​ശൂ​രി​ലെ മ​ന്ത്രി​മാ​ർ മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് വി​വ​രം. ന​വ​കേ​ര​ള സ​ദ​സ് സ​മാ​പി​ച്ചാ​ലു​ട​ൻ തൃ​ശൂ​ർ പൂ​രം വി​ഷ​യ​ത്തി​ൽ സർക്കാർ ഇ​ട​പെ​ട്ടേക്കും.

ഇ​ന്ന​ലെ ചേ​ർ​ന്ന തി​രു​വ​മ്പാ​ടി-​പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ങ്ങ​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ൽ തൃ​ശൂ​ർ പൂ​രം ച​ട​ങ്ങു​ മാ​ത്ര​മാ​ക്കേ​ണ്ടി വ​രു​മെ​ന്ന സൂ​ച​ന ന​ൽ​കി​യിരുന്നു.

തൃ​ശൂ​ർ പൂ​രം ന​ട​ത്തി​പ്പി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ളൊ​ന്നും കൈ​ക്കൊ​ള്ളേ​ണ്ട എ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ർ​ക്കാ​രും സി​പി​എം നേ​തൃ​ത്വ​വും. എ​ക്സി​ബി​ഷ​ൻ ഗ്രൗ​ണ്ടി​ന്‍റെ ത​റ​വാ​ട​ക സം​ബ​ന്ധി​ച്ച് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​നോ​ടു ക​ടും​പി​ടിത്തം വേ​ണ്ടെ​ന്ന് സി​പി​എം നേ​തൃ​ത്വം നി​ർ​ദ്ദേ​ശം ന​ൽ​കു​മെ​ന്നാണു സൂ​ച​ന​.

തൃ​ശൂ​ർ പൂ​രം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മ​യ​ത്താ​ണ് വ​രു​ന്ന​ത് എ​ന്ന​തു​കൊ​ണ്ടുത​ന്നെ യാ​തൊ​രു വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്കും ഇ​ടം കൊ​ടു​ക്ക​രു​തെ​ന്നാ​ണ് തീ​രു​മാ​നം. അ​തു​കൊ​ണ്ടു​ത​ന്നെ സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന് സ​ർ​ക്കാ​ർ ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദ്ദേ​ശം വൈ​കാ​തെ ന​ൽ​കി​യേ​ക്കും. തൃ​ശൂ​രി​ൽനി​ന്നു​ള്ള മ​ന്ത്രി​മാ​രാ​യ കെ.​ രാ​ധാ​കൃ​ഷ്ണ​നും രാ​ജ​നും ബി​ന്ദു​വും തൃ​ശൂ​ർ പൂ​രം വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment