ചെ​റി​യ ശ​ബ്ദം കേ​ട്ട​പ്പോൾതന്നെ​  പുറത്തേയ്ക്കിറങ്ങിയപ്പോൾ കണ്ടത് വീടു തകർന്നു വീഴുന്നത്; ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്


പു​ത്ത​ൻ​ചി​റ: ക​യ​റി​ക്കി​ട​ക്കാ​നു​ണ്ടാ​യി​രു​ന്ന വീ​ട് രാ​ത്രി​യി​ൽ ത​ക​ർ​ന്നു വീ​ണു. വീ​ട്ടു​കാ​ർ ചെ​റി​യ ശ​ബ്ദം കേ​ട്ട​പ്പോ​ഴേ​ക്കും ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു.

പു​ത്ത​ൻ​ചി​റ കൂ​വ​ക്കാ​ട്ടി​ൽ മ​ണി​യു​ടെ​യും മ​ക​ൻ ലി​ജി​മോ​ന്‍റെ​യും വീ​ടാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ 11 മ​ണി​യോ​ടെ നി​ലം​പൊ​ത്തി​യ​ത്. നാ​ല് ചു​മ​രു​ക​ൾ ത​ക​ർ​ന്ന് വീ​ട് നി​ലം പൊ​ത്തു​ക​യാ​യി​രു​ന്നു.

ലൈ​ഫ് പ​ദ്ധ​തി​യി​ലും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​വാ​സ് പ​ദ്ധ​തി​യി​ലും ഇ​വ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​ക​ൾ ഒ​ന്നു​മാ​യി​ട്ടി​ല്ല. ഗ്രാ​മ​സ​ഭ​ക​ളി​ലും ഇ​വ​രു​ടെ വീ​ടി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ത്തി​രു​ന്നു.

ആ​കെ​യു​ണ്ടാ​യി​രു​ന്ന കി​ട​പ്പാ​ടം നി​ലം​പ​തി​ച്ച​തോ​ടെ ഇ​നി​യെ​ന്ത് എ​ന്ന ആ​ശ​ങ്ക​യി​ലാ​ണി​വ​ർ. ഇ​നി ത​ല​ചാ​യ്ക്കാ​നി​ട​ത്തി​നാ​യി സു​മ​ന​സു​ക​ളോ അ​ധി​കൃ​ത​രോ ക​നി​യേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ താ​ത്ക്കാ​ലി​ക സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ച​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment