പി​എ​സ്ജി​ക്ക് ക​ണ്ണീ​രോ​ടെ മ​ട​ക്കം; മാ​ഞ്ച​സ്റ്റ​ർ സി​റ്റി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ

 

ല​ണ്ട​ൻ: പ​തി​റ്റാ​ണ്ടു നീ​ണ്ട കാ​ത്തി​രി​പ്പി​നു വി​ട; മാ​ഞ്ച​സ്റ്റ​ർ സി​റ്റി ആ​ദ്യ​മാ​യി യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ ക​ട​ന്നു. സെ​മി​ഫൈ​ന​ൽ ര​ണ്ടാം പാ​ദ​ത്തി​ൽ വീ​റോ​ടെ പൊ​രു​തി​യ പി​എ​സ്ജി​യെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 4-1ന് ​മ​റി​ക​ട​ന്നാ​ണ് സി​റ്റി​യു​ടെ മു​ന്നേ​റ്റം. ആ​ദ്യ പാ​ദ​ത്തി​ൽ 2-1ന് ​സി​റ്റി വി​ജ​യി​ച്ചി​രു​ന്നു.

ബു​ധ​നാ​ഴ്ച മാ​ഞ്ച​സ്റ്റ​റി​ൽ ന​ട​ന്ന ര​ണ്ടാം പാ​ദ സെ​മി​യി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​ന് പി​എ​സ്ജി​യെ തോ​ൽ​പ്പി​ച്ച​തോ​ടെ​യാ​ണ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഫൈ​ന​ൽ ഉ​റ​പ്പി​ച്ച​ത്‌. റി​യാ​ദ് മ​ഹ്റെ​സി​ന്‍റെ ഇ​ര​ട്ട​ഗോ​ളാ​ണ് സി​റ്റി​യു​ടെ വി​ജ​യ​മൊ​രു​ക്കി​യ​ത്.

11,63 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മ​ഹ്റെ​സ് വ​ല​ക്കു​ലു​ക്കി​യ​ത്. 69-ാം മി​നി​റ്റി​ൽ എ​യ്ഞ്ച​ൽ ഡി ​മ​രി​യ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്തു​പോ​യ​തും പി​എ​സ്ജി​ക്ക് തി​രി​ച്ച​ടി​യാ​യി.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി ആ​ദ്യ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​ന​ലി​ൽ ക​ട​ന്ന​പ്പോ​ൾ പി​എ​സ്ജി​ക്ക് ഒ​രി​ക്ക​ൽ കൂ​ടി കി​രീ​ട​മി​ല്ലാ​തെ മ​ട​ങ്ങേ​ണ്ടി വ​ന്നു. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന റ​യ​ലും ചെ​ൽ​സി​യും ത​മ്മി​ലു​ള്ള സെ​മി മ​റി​ക​ട​ക്കു​ന്ന​വ​രാ​കും ഫൈ​ന​ലി​ൽ സി​റ്റി​യെ നേ​രി​ടു​ക‌.

Related posts

Leave a Comment