മു​ട്ട മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച പാ​മ്പി​നെ ആ​ക്ര​മി​ച്ച് മ​രം കൊ​ത്തി! 11 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് പ​ക​ര്‍​ത്തി​യ ഞെട്ടിക്കുന്ന ദൃ​ശ്യ​ങ്ങ​ള്‍

മു​ട്ട ഭ​ക്ഷി​ക്കു​വാ​ന്‍ ശ്ര​മി​ച്ച പാ​മ്പി​നെ മ​രം കൊ​ത്തി തു​ര​ത്തു​ന്നി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. 11 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് പെ​റു​വി​ല്‍ നി​ന്നും പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ശാ​ന്ത് ന​ന്ദ​യാ​ണ് ഇ​പ്പോ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

മ​ര​ത്തി​ലെ പൊ​ത്തി​ല്‍ ഇ​രി​ക്കു​ന്ന മു​ട്ട എ​ടു​ക്കു​വാ​ൻ ശ്ര​മി​ച്ച പാ​മ്പി​നെ കൊ​ത്തി തു​ര​ത്താ​നാ​ണ് മ​രം കൊ​ത്തി ശ്ര​മി​ച്ച​ത്. പാ​മ്പ് തി​രി​ച്ച് ആ​ക്ര​മി​ക്കു​മ്പോ​ള്‍ പ​ത​റി പോ​കു​ന്ന മ​രം കൊ​ത്തി വീ​ണ്ടും തി​രി​കെ വ​ന്ന് ചു​ണ്ട് കൊ​ണ്ട്പാ​മ്പി​നെ ആ​ക്ര​മി​ച്ചു.

ഈ ​പോ​രാ​ട്ട​ത്തി​ൽ ആ​രാ​ണ് വി​ജ​യി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​സ്ര​യേ​ലി ടൂ​റി​സ്റ്റ​റാ​യ അ​സ്‌​സാ​ഫ് അ​ദ്‌​മോ​നി​യാ​ണ് 2009ല്‍ ​ഈ ദൃ​ശ്യ​ങ്ങ​ള്‍ പെ​റു​വി​ല്‍ വ​ച്ച് പ​ക​ര്‍​ത്തി​യ​ത്. സം​ഭ​വം ഇ​പ്പോ​ള്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment