ചുടുചോരയും ചിക്കനും കഴിക്കാനുള്ള ആക്രാന്തത്തിൽ കൂട്ടിലേക്ക് നുഴഞ്ഞ് കയറി;  ഒടുവിൽ കോഴിക്കള്ളന് എട്ടിന്‍റെ പണി….


ചാ​ല​ക്കു​ടി: കോ​ഴി​ക്കൂ​ട്ടി​ൽ കോ​ഴി​യെ പി​ടി​ക്കാ​ൻ ക​യ​റി​യ കോ​ഴി​ക്ക​ള്ള​ൻ കൂ​ട്ടി​ൽ കു​ടു​ങ്ങി.സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​ക്കു സ​മീ​പം അ​ങ്ക​മാ​ലി​ക്കാ​ര​ൻ ബാ​ബു​വി​ന്‍റെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി​ലാ​ണ് നാ​ട്ടു​കാ​ർ​ക്കു ശ​ല്യ​ക്കാ​ര​നാ​യ കോ​ഴി​ക്ക​ള്ള​ൻ മ​ര​പ്പട്ടി കു​ടു​ങ്ങി​യ​ത്.

കോ​ഴി​യെ പി​ടി​ക്കാ​ൻ കൂ​ട്ടി​ൽ ക​യ​റി​യ മ​ര​പ്പ​ട്ടി​ക്കു പു​റ​ത്തുക​ട​ക്കാ​നാ​കാ​തെ പെ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു. രാ​വി​ലെ കോ​ഴി​ക്കൂ​ട്ടി​ൽ മ​ര​പ്പ​ട്ടി​യെ ക​ണ്ട് വീ​ട്ടു​കാ​ർ കൗ​ണ്‍​സി​ല​ർ തോ​മ​സ് മാ​ളി​യേ​ക്ക​ലി​നെ വി​വ​രം അ​റി​യി​ച്ചു.

കൗ​ണ്‍​സി​ല​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ ഫോ​റ​സ്റ്റ് മൊ​ബൈ​ൽ സ്ക്വാ​ഡ് മ​ര​പ്പട്ടി​യെ കൊ​ണ്ടു​പോ​യി. നോ​ർ​ത്ത് ചാ​ല​ക്കു​ടി പ​രി​സ​ര​ത്തു മ​ര​പ്പ​ട്ടി​യു​ടെ ശ​ല്യം വ​ർ​ധി​ച്ചി​രി​ക്ക​യാ​ണ്.

Related posts

Leave a Comment