സി​ഗ​ര​റ്റ് ന​ൽ​കി​യി​ല്ല; മു​ഖ​ത്ത് പെ​പ്പ​ർ സ്പ്രേ ​അ​ടി​ച്ച ശേ​ഷം ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് മൂ​വ​ർ സം​ഘം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

​മു​ഹ​മ്മ: സി​ഗ​ര​റ്റ് ചോ​ദി​ച്ചി​ട്ട് ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ യു​വാ​ക്ക​ളെ മ​ർ​ദി​ച്ചു. ക​ല​വൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.30നാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടുപേ​ർ സി​ഗ​ര​റ്റ് വ​ലി​ച്ച് നി​ൽ​ക്കു​മ്പോ​ൾ അ​പ​രി​ചി​ത​നാ​യ ഒ​രാ​ൾ സി​ഗ​ര​റ്റ് ചോ​ദി​ച്ച് അ​ടു​ത്തു വ​ന്നു. യു​വാ​ക്ക​ൾ സി​ഗ​ര​റ്റ് കൊ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. തുടർ​ന്ന് അ​പ​രി​ചി​ത​ൻ ബ​ല​മാ​യി സി​ഗ​ര​റ്റ് എ​ടു​ത്ത് നടന്നു.

അ​പ​രി​ചി​തന്‍റെ പി​ന്നാ​ലെ പോ​യി സി​ഗ​ര​റ്റ് തി​രി​കെ ചോ​ദി​ച്ച​പ്പോൾ അ​ജ്ഞാ​ത രായ മൂ​വ​ർസം​ഘം യു​വാ​വി​ന്‍റെ മു​ഖ​ത്ത് പെ​പ്പ​ർ സ്പ്രേ ​അ​ടി​ച്ച ശേ​ഷം മർദിക്കുകയായിരുന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നും ഇ​രു​മ്പു​വ​ടി കൊ​ണ്ടു​ള്ള അ​ടി​യേ​റ്റു.

5000 രൂ​പ​യും മ​ർ​ദ​ന​ത്തി​നി​ടെ ന​ഷ്ട​പ്പെ​ട്ടു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​രാ​രി​ക്കു​ളം മു​റി​ക്ക​ൽ വീ​ട്ടി​ൽ വി​മ​ൽ ബാ​ബു​വി​നെ മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Related posts

Leave a Comment