മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കം; സുഹൃത്തുക്കൾ ചേർന്ന്  യു​വാ​വി​നെ മ​ർ​ദ്ദി​ച്ച​വ​ശ​നാ​ക്കി; തലസ്ഥാനത്ത് നടക്കുന്ന സംഭവങ്ങൾ ഞെട്ടിക്കുന്നത്

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ൽ ഉ​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ മ​ർ​ദ്ദി​ച്ച​വ​ശ​നാ​ക്കി. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ . ക​ഴ​ക്കൂ​ട്ടം അ​ന്പ​ല​ത്തി​ൻ​ക​ര​യ്ക്ക് സ​മീ​പം കു​മി​ഴി​ക്ക​ര സ്വ​ദേ​ശി സു​നി​ലി​നാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്. സു​നി​ലും മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളും ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​മാ​ണ് മ​ർ​ദ്ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കു​ടു​ക്ക ര​തീ​ഷ് എ​ന്ന് വി​ളി​യ്ക്കു​ന്ന ര​തീ​ഷാ​ണ് മ​ർ​ദ്ദി​ച്ച​തെ​ന്ന് സു​നി​ൽ ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. വെ​ട്ടു​ക​ത്തി​ക്ക് വെ​ട്ടാ​ൻ പ്ര​തി ശ്ര​മി​ച്ചു​വെ​ന്നും പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​തീ​ഷി​നെ​യും കൂ​ട്ടാ​ളി​യെ​യും ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ കു​മി​ഴി​ക്ക​ര​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മ​ർ​ദ്ദ​ന​ത്തി​ൽ അ​വ​ശ​നാ​യ സു​നി​ലി​നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts