പൊതുജനങ്ങളുടെ റോഡ് സുരക്ഷാ ബോധവത്കരണത്തിന് ഷോർട്ട് ഫിലിമും, പാട്ടും, ചിരിയുമായി ‘സ​ഹ​യാ​ത്രി​ക​ർ​ക്ക് സ്നേ​ഹ​പൂ​ർ​വം’ ക​ലാജാ​ഥ

കാ​യം​കു​ളം: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും കേ​ര​ളാ റോ​ഡ് സു​ര​ക്ഷ അ​ഥോ​റി​റ്റി​യും കൊ​ച്ചി​ൻ ക​ലാ​ഭ​വ​ൻ താ​ര​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ’സ​ഹ​യാ​ത്രി​ക​ർ​ക്ക് സ്നേ​ഹ​പൂ​ർ​വം’ ക​ലാ ജാ​ഥ ജി​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി. സം​ഗീ​ത​വും ദൃ​ശ്യാ​വി​ഷ്ക്കാ​ര​വും കോ​ർ​ത്തി​ണ​ക്കി​യാ​ണ് കൊ​ച്ചി​ൻ ക​ലാ​ഭ​വ​ൻ താ​ര​ങ്ങ​ളു​ടെ നേ​ത്വ​ത്വ​ത്തി​ലു​ള്ള ആ​ർ​എ​ൻ ആ​ർ​ട്സ് ഹ​ബ് റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​ന്ന​ത്.

ക​ണ്ണൂ​രി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത ക​ലാ ജാ​ഥ മ​ല​ബാ​ർ മേ​ഖ​ല​യും മ​ധ്യ​കേ​ര​ള​വും പി​ന്നി​ട്ട് തെ​ക്ക​ൻ കേ​ര​ള​ത്തി​ലാ​ണ് ഇ​പ്പോ​ൾ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന​മൊ​ട്ടാ​കെ സം​ഘ​ടി​പ്പി​ക്കു​ന്ന സ​ഹ​യാ​ത്രി​ക​ർ​ക്ക് സ്നേ​ഹ​പൂ​ർ​വം ക​ലാ​ജാ​ഥ ഒ​രു ദി​വ​സം നാ​ലു പ​രി​പാ​ടി വീ​തം ഒ​രു ജി​ല്ല​യി​ൽ ര​ണ്ട് ദി​വ​സ​ത്തെ പ​രി​പാ​ടി​യാ​ണ് ന​ട​ത്തു​ന്ന​ത്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ തു​റ​വൂ​ർ, ചേ​ർ​ത്ത​ല, ക​ല​വൂ​ർ, ആ​ല​പ്പു​ഴ ബീ​ച്ച്, എ​ട​ത്വാ, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​ള​ജു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഭാ​ഗ്യ​ചി​ഹ്ന​മാ​യ ടി​ങ്കു ടൈ​ഗ​ർ ക​ലാ​ജാ​ഥ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്.

റോ​ഡ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​ത് എ​ങ്ങ​നെ​യെ​ന്നും അ​തി​നെ എ​ങ്ങ​നെ ത​ട​യി​ടാ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക്ക​ര​ണം ന​ൽ​കു​ന്ന ഷോ​ർ​ട്ട് ഫി​ലി​മു​ക​ളും പാ​ട്ടു​ക​ളും, മി​മി​ക്രി​യും ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട് നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ണ്.

ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​ക​ളി​ൽ ജി​ല്ലാ ആ​ർ​ടി​ഒ യും ​സേ​ഫ് കേ​ര​ളാ സം​സ്ഥാ​ന നോ​ഡ​ൽ ഓ​ഫീ​സ​റും ആ​യ ഷി​ബു .കെ. ​ഇ​ട്ടി, എ​ൻ​ഫോ​ഴ​സ്മെ​ന്‍റ് ആ​ർ​ടി​ഒ പി.​ആ​ർ. സു​മേ​ഷ്, ജോ​യി​ന്‍റ് ആ​ർ​ടി​ഒ മാ​രാ​യ ജ​യ​രാ​ജ്, വി​നോ​ദ്, അ​ൻ​സാ​രി, സ​ജി പ്ര​സാ​ദ്, ഹ​രി​കൃ​ഷ്ണ​ൻ, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment