റോ​ഡി​ലെ കു​ഴി​ക​ൾ നി​ക​ത്താ​ൻ പെ​ട്ടി ഓ​ട്ടോ​യി​ൽ മെ​റ്റ​ലു​മാ​യി മാ​വേ​ലി​ എത്തി; സംഭവം ചാലക്കുടിയില്‍

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ചേ​ന​ത്ത്നാ​ട് സെ​ന്‍റ് ജെി​യം​സ് മെ​ഡി​ക്ക​ൽ അ​ക്കാ​ദ​മി റോ​ഡി​ലാ​ണ്. കു​മ്മാ​ട്ടി​ക​ളി​ലൂ​ടെ അ​ക​ന്പ​ടി​യോ​ടെ മാ​വേ​ലി എ​ത്തി​യ​ത്. പെ​ട്ടി ഓ​ട്ടോ​യി​ൽ മെ​റ്റ​ലു​മാ​യി വ​ന്ന മാ​വേ​ലി​യും കു​മ്മാ​ട്ടി​ക​ളി​ക്കാ​രും കു​ഴി​ക​ൾ നി​ക​ത്തി.

ചേ​ന​ത്ത് നാ​ട്ടി​ലെ യു​വ​ജ​ന​ങ്ങ​ളാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്. സെ​ന്‍റ് ജെ​യിം​സ് മെ​ഡി​ക്ക​ൽ അ​ക്കാ​ദ​മി റോ​ഡ് ത​ർ​ന്ന് കു​ണ്ടും കു​ഴി​യു​മാ​യി മാ​റി​യി​രി​ക്ക​യാ​ണ്. റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ളി​ൽ വെ​ള്ള​ക്കെ​ട്ടും കൂ​ടി​യാ​യ​പ്പോ​ൾ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​യി മാ​റി​യി​രി​ക്ക​യാ​ണ്.

റോ​ഡി​ൽ​നി​ന്നും വെ​ള്ളം ഒ​ഴു​കി​പോ​കാ​ൻ ഡ്രൈ​നേ​ജി​ല്ലാ​ത്ത​തും ഉ​ള്ള ഡ്രൈ​നേ​ജു​ക​ളി​ൽ വെ​ള്ളം ഒ​ഴു​കി​പോ​കാ​ത്ത​തും വി​ന​യാ​യി മാ​റി​യി​രി​ക്ക​യാ​ണ്. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മാ​വേ​ലി​ത​ന്നെ കു​ഴി​ക​ൾ നി​ക​ത്താ​ൻ ഉ​ത്രാ​ട​ദി​ന​ത്തി​ൽ എ​ത്തി​യ​ത്.

Related posts