ഭാ​ര്യ എ​യ്ഡ്‌​സ് രോ​ഗി​യാ​ണെ​ന്ന് ക​ള്ളം പ​റ​ഞ്ഞു വി​വാ​ഹ​മോ​ച​ന​ശ്ര​മം ! ഹ​ര്‍​ജി ത​ള്ളി കോ​ട​തി…

ഭാ​ര്യ എ​ച്ച്‌​ഐ​വി പോ​സി​റ്റീ​വാ​ണെ​ന്ന് ക​ള്ളം പ​റ​ഞ്ഞ് വി​വാ​ഹ മോ​ച​ന​ത്തി​നു ശ്ര​മി​ച്ച​യാ​ളു​ടെ ഹ​ര്‍​ജി ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി.

ഭാ​ര്യ രോ​ഗി​യാ​ണെ​ന്നും താ​ന്‍ അ​തി​ന്റെ മാ​ന​സി​ക പ്ര​യാ​സ​ത്തി​ലാ​ണെ​ന്നു​മു​ള്ള വാ​ദം തെ​ളി​യി​ക്കാ​ന്‍ ഹ​ര്‍​ജി​ക്കാ​ര​നാ​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്റെ ന​ട​പ​ടി.

ഭാ​ര്യ എ​യ്ഡ്സ് രോ​ഗി​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വി​വാ​ഹ​മോ​ച​നം തേ​ടി ഇ​യാ​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി കു​ടും​ബ കോ​ട​തി ത​ള്ളി​യി​രു​ന്നു.

ഇ​തു ചോ​ദ്യം ചെ​യ്താ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഭാ​ര്യ രോ​ഗി​ണി​യാ​ണെ​ന്നു തെ​ളി​യി​ക്കാ​ന്‍ ഒ​രു രേ​ഖ​യും ഹാ​ജ​രാ​ക്കാ​ന്‍ ഇ​യാ​ള്‍​ക്കാ​യി​ല്ല.

വി​വാ​ഹ ബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​നാ​വാ​ത്ത വി​ധം ത​ക​ര്‍​ന്ന​താ​യി സ്ഥാ​പി​ക്കാ​ന്‍ ഹ​ര്‍​ജി​ക്കാ​ര​നു ക​ഴി​ഞ്ഞി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

2003ലാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ന്ന​ത്. അ​ന്നു മു​ത​ല്‍ ത​ന്നോ​ടും കു​ടും​ബ​ത്തോ​ടും മോ​ശ​മാ​യാ​ണ് ഭാ​ര്യ പെ​രു​മാ​റു​ന്ന​തെ​ന്ന് ഹ​ര്‍​ജി​ക്കാ​ര​ന്‍ വാ​ദി​ച്ചു.

ഭാ​ര്യ​യ്ക്ക് ക്ഷ​യ​രോ​ഗ​മു​ണ്ടെ​ന്നും ഇ​യാ​ള്‍ പ​റ​ഞ്ഞു. 2005ല്‍ ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഭാ​ര്യ എ​ച്ച്ഐ​വി പോ​സി​റ്റി​വ് ആ​ണെ​ന്നു ക​ണ്ടെ​ത്തി. ഇ​നി​യും ഇ​വ​ര്‍​ക്കൊ​പ്പം ക​ഴി​യാ​നാ​വി​ല്ലെ​ന്നും ഭ​ര്‍​ത്താ​വ് ബോ​ധി​പ്പി​ച്ചു.

എ​ന്നാ​ല്‍ ത​ന്റെ എ​ച്ച്ഐ​വി ടെ​സ്റ്റ് നെ​ഗ​റ്റീ​വ് ആ​യി​രു​ന്നെ​ന്നും എ​ന്നാ​ല്‍ ഭ​ര്‍​ത്താ​വ് അ​ന്നു മു​ത​ല്‍ താ​ന്‍ എ​യ്ഡ്സ് രോ​ഗി​യാ​ണെ​ന്നു പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ഭാ​ര്യ കോ​ട​തി​യെ അ​റി​യി​ച്ചു.

മെ​ഡി​ക്ക​ല്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ഭ​ര്‍​ത്താ​വ് പ​രാ​ജ​യ​പ്പെ​ട്ട​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി ഹ​ര്‍​ജി ത​ള്ളു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment