മ​ഴ ക​ന​ക്കു​ന്നു; ആലപ്പുഴയിൽ  ദു​രി​താ​ശ്വാ​സ ക്യാമ്പുകൾ തുറന്നു; ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കടലിൽ മത്‌സ്യത്തൊഴിലാളികൾ പോകരുത്; കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു

ആ​ല​പ്പു​ഴ: മ​ഴ ക​ന​ത്ത​തോ​ടു​കൂ​ടി ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു. ചെ​ങ്ങ​ന്നൂ​ർ, പു​ത്ത​ൻ​കാ​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ ക്യാ​ന്പും തി​രു​വ​ൻ​വ​ണ്ടൂ​ർ, എ​ണ്ണ​യ്ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു​ക്യാ​ന്പു​ക​ളി​ലു​മാ​യി 74 കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ച്ചു. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം നേ​രി​ടാ​നാ​യി ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ സം​ഘ​ങ്ങ​ൾ ജി​ല്ല​യി​ലെ​ത്തി.

പാ​ങ്ങോ​ട് സൈ​നീ​ക ക്യാ​ന്പി​ൽ നി​ന്നും 25 അം​ഗ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യാ​ണ് ജി​ല്ല​യി​ലെ​ത്തി​യ​ത്. ആ​വ​ശ്യ​മെ​ങ്കി​ൽ ജി​ല്ല​യി​ലേ​ക്കെ​ത്താ​ൻ ര​ണ്ടു സം​ഘ​ങ്ങ​ളെ​ക്കൂ​ടി പാ​ങ്ങോ​ട് ക്യാ​ന്പി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും ഇ​ന്ത്യാ ടി​ബ​റ്റ​ൻ ബോ​ർ​ഡ് പോ​ലീ​സ് (ഐ​ടി​ബി​പി) ഇ​ന്ന് ചെ​ങ്ങ​ന്നൂ​രി​ലെ​ത്തും. കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്ന​തി​നാ​ൽ ആ​ല​പ്പു​ഴ​യി​ൽ നി​ന്നും പു​ളി​ങ്കു​ന്നി​ലേ​ക്കു​ള്ള ക​ഐ​സ്ആ​ർ​ടി​സി ബ​സ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

വെ​ള്ള​ത്തി​ൽ റോ​ഡു​ക​ൾ പ​ല​തും മു​ങ്ങി. പ​ന്പ​യാ​റി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ത​ല​വ​ടി, കു​തി​ര​ച്ചാ​ലി​ൽ 45 വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി. ര​ണ്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന കാ​റ്റി​ലും മ​ഴ​യി​ലും കു​ട്ട​നാ​ട്ടി​ൽ നൂ​റോ​ളം വീ​ടു​ക​ൾ ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു.

നാ​ലു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വ്യാ​പ​ക കൃ​ഷി​നാ​ശ​വു​മു​ണ്ടാ​യി. മ​ണ്ണ​ഞ്ചേ​രി​യി​ൽ 30 ഓ​ളം വീ​ടു​ക​ൾ ത​ക​രു​ക​യും വീ​ടു​ക​ളു​ടെ ഷീ​റ്റു​ക​ൾ പ​റ​ന്നു​പോ​യി നാ​ശ​ന​ഷ്ടം സം​ഭ​വി​ക്കു​ക​യും​ചെ​യ്തു. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും മ​ര​ങ്ങ​ൾ വീ​ണു വൈ​ദ്യു​തി ബ​ന്ധം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാ​വു​ന്ന ന​ന്പ​റു​ക​ൾ:ക​ണ്‍​ട്രോ​ൾ റൂം
​ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റ്: 0477 2238630, 9495003640, 0477 2236837.
ഫി​ഷ​റീ​സ് ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​ർ : 0477-2251103, 9496007028.

താ​ലൂ​ക്കു​ത​ല ന​ന്പ​റു​ക​ൾ
ചേ​ർ​ത്ത​ല: 0478 2813103, 9446369209, 9747557833, അ​ന്പ​ല​പ്പു​ഴ: 0477 2253771, 9446061352, 9947076302, കു​ട്ട​നാ​ട്: 2702221, 9495309730, കാ​ർ​ത്തി​ക​പ്പ​ള്ളി: 0479 2412797, 9847927073, 9446376563, മാ​വേ​ലി​ക്ക​ര: 0479 2302216, 996146768, ചെ​ങ്ങ​ന്നൂ​ർ: 0479 2452334, 7907220925, 9496739790.

താ​ലൂ​ക്ക്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ ഇ​ന്നും നാ​ളെ​യും പ്ര​വ​ർ​ത്തി​ക്കും
ആ​ല​പ്പു​ഴ: ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​ത​യോ​ടു​കൂ​ടി ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും ദു​ര​ന്ത​സാ​ധ്യ​ത​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​നും ജി​ല്ല​യി​ലെ എ​ല്ലാ താ​ലൂ​ക്കാ​ഫീ​സു​ക​ളും വി​ല്ലേ​ജാ​ഫീ​സു​ക​ളും കൂ​ടാ​തെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റ് ഓ​ഫീ​സു​ക​ളും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കും. കൂ​ടാ​തെ ഓ​രോ വി​ല്ലേ​ജ് പ​രി​ധി​യി​ലും വ​രു​ന്ന പ​ഞ്ചാ​യ​ത്തി​ലെ സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മു​ള്ള ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ, കൃ​ഷി വ​കു​പ്പി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്നി​വ​ർ ഈ ​തീ​യ​തി​ക​ളി​ൽ വി​ല്ലേ​ജ് ജീ​വ​ന​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചു
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള പു​ളി​ങ്കു​ന്ന് സ​ർ​വീ​സും എ​ട​ത്വ​യി​ൽ നി​ന്നു​ള്ള കു​ള​ങ്ങ​ര മു​ട്ടാ​ർ, എ​ട​ത്വ- വീ​യ​പു​രം- ഹ​രി​പ്പാ​ട് സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ചു.

ക​ട​ലി​ൽ പോ​ക​രു​ത്
ആലപ്പുഴ: ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന് ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

സേ​ഫ് ക്യാ​ന്പു​ക​ൾ തു​ട​ങ്ങി
ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടു​തി ശ​ക്ത​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ഴ് സേ​ഫ് ക്യാ​ന്പു​ക​ൾ തു​റ​ന്നു. ചെ​ങ്ങ​ന്നൂ​ർ, എ​ട​നാ​ട്, ത​ല​വ​ടി, കൊ​ര​ട്ടി​ശേ​രി, മു​ട്ടാ​ർ, പാ​ണ്ട​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക്യാ​ന്പ്. മു​തി​ർ​ന്ന പൗ​ര·ാ​ർ ഭി​ന്ന​ശേ​ഷി​ക്കാ​ർ, കി​ട​പ്പു​രോ​ഗി​ക​ൾ, സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്ക് താ​മ​സ​സ്ഥ​ല​ത്ത് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യു​ണ്ടെ​ങ്കി​ൽ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റാ​ൻ അ​വ​സ​ര​മൊ​ക്കും.

അ​ടി​യ​ന്തര യോ​ഗം ചേ​ർ​ന്നു
മ​ഴ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടി​യ​ന്തി​ര ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​ട്ടി യോ​ഗം ചേ​ർ​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്രി​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, സ​ബ് ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ, വി​വി​ധ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​റോ​ട് 10 ടോ​റ​സ് വാ​ഹ​ന​ങ്ങ​ൾ ത​യാ​റാ​ക്കി നി​ർ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളു​ടെ​യും സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഫി​ഷ​റീ​സ് ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ആ​വ​ശ്യ​മാ​യ ഡീ​സ​ൽ, മ​ണ്ണെ​ണ്ണ, പെ​ട്രോ​ൾ എ​ന്നി​വ ശേ​ഖ​രി​ച്ചു​വ​യ്ക്കാ​ൻ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി.
ഷ​ട്ട​റു​ക​ൾ ​റ​ന്നു
തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ​യും ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ​യും ഷ​ട്ട​റു​ക​ൾ തു​റ​ന്നു. സ്പി​ൽ​വേ​യു​ടെ പൊ​ഴി​മു​ഖ​ത്തി​ന്‍റെ വീ​തി കൂ​ട്ടി​ത്തു​ട​ങ്ങി.

Related posts