ശ​ക്ത​മാ​യ മഴ തു​ട​രു​ന്നു; വൈക്കത്ത് ഗതാഗത തടസം; വൈ​ക്കം നാ​റാ​ത്ത് ബ്ലോ​ക്കിലെ ബണ്ട് തകർന്ന് 35 ഏക്കർ കൃഷി വെള്ളത്തിൽ മുങ്ങി

വൈ​ക്കം: ശ​ക്ത​മാ​യി തു​ട​രു​ന്ന മ​ഴ​യി​ൽ മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ലെ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ പ്ര​ധാ​ന റോഡുകളും ഉ​ൾ​പ്ര​ദേ​ശ​ത്തെ​ റോ​ഡു​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത് വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി. വൈ​ക്കം – ത​ല​യോ​ല​പ്പ​റ​ന്പ് റോ​ഡി​ൽ വ​ല്ല​ക​ത്തും വ​ട​യാ​ർ പൊ​ട്ട​ൻ​ചി​റ പ​ന്പി​നു സ​മീ​പ​വും റോ​ഡി​ൽ വെ​ള്ളം ക​ര​ക​വി​ഞ്ഞു ഒ​ഴു​കു​ക​യാ​ണ്. വാ​ഴു​മന-മു​ട്ടു​ങ്ക​ൽ റോ​ഡി​ൽ മു​ട്ടി​നു മേ​ൽ വെ​ള്ള​മെ​ത്തി​യ​തോ​ടെ ഗതാഗതം ത​ട​സ​പ്പെ​ട്ടു. വ​ട​യാ​ർ -എ​ഴു​മാം​തു​രു​ത്തു റോ​ഡി​ലും ടോ​ൾ – ചെ​മ്മ​നാ​ക​രി റോ​ഡി​ലും വൈ​ക്കം ടൗ​ണ്‍ -കോ​വി​ല​ക​ത്തും​ക​ട​വ് റോ​ഡി​ലും വെ​ള്ളം നി​റ​ഞ്ഞ​ത് വാ​ഹ​ന ഗ​താ​ഗ​തത്തെ ബാധിച്ചിട്ടുണ്ട്.

വൈക്കത്ത് പുഴയോരത്ത് താമസിക്കുന്നവർ ക്യാന്പിൽ

വൈ​ക്കം: പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ എ​ല്ലാ​വ​രും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റി. വൈ​ക്കം കൊ​ടി​യാ​ട്, പ​ടി​ഞ്ഞാ​റെ​ക്ക​ര സ്കൂ​ൾ, വ​ല്ല​കം സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ, മ​റ​വ​ൻ​തു​രു​ത്തു യു​പി​എ​സ്, കു​ല​ശേ​ഖ​ര​മം​ഗ​ലം ക​ടാ​യി സ്കൂ​ൾ, ത​ല​യോ​ല​പ്പ​റ​ന്പ് ഡി​ബി കോ​ളേ​ജ്, ത​ല​യോ​ല​പ്പ​റ​ന്പ് എ.​ജെ ജോ​ണ്‍ തു​ട​ങ്ങി​യ സ്കൂ​ളു​ക​ളി​ലാ​ണ് ക്യാ​ന്പു​ക​ൾ തു​റ​ന്ന​ത്.​വാ​ഴ​മ​ന കൊ​ടി​യാ​ടു ഭാ​ഗ​ത്ത് കൂ​ടു​ത​ൽ വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യ​തോ​ടെ മ​റ്റൊ​രു ക്യാ​ന്പു​കൂ​ടി തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ട്.

ബണ്ട് തകർന്നു
വൈ​ക്കം: വൈ​ക്കം നാ​റാ​ത്ത് ബ്ലോ​ക്കി​ലെ ബ​ണ്ട് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് 35 ഏ​ക്ക​ർ നെ​ൽ​കൃ​ഷി വെ​ള്ള​ത്തി​ൽ മു​ങ്ങി. വി​ത​ച്ച് ഒ​രു മാ​സം പി​ന്നി​ട്ട കൃ​ഷി​യി​ട​ത്തി​ൽ ഇ​ന്നു രാ​വി​ലെ പു​റം​ബ​ണ്ട് ത​ക​ർ​ന്ന​തോ​ടെ​യാ​ണ് കൃ​ഷി വെ​ള്ള​ത്തി​ലാ​യ​ത്. 20 വ​ർ​ഷ​മാ​യി ത​രി​ശു കി​ട​ന്ന പാ​ട​ശേ​ഖ​ര​മൊ​രു​ക്കി കൃ​ഷി​യി​റ​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യും കൃ​ഷി​ഭ​വ​നും ഏ​റെ പ​രി​ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ക​ർ​ഷ​ക​ർ ബ​ണ്ട് ബ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

Related posts