മഴക്കാലം കേന്ദ്രീകരിച്ച് അ​ന്യ​സം​സ്ഥാ​ന മോ​ഷ​ണ​സം​ഘം; ക​വ​ർ​ച്ച ത​ട​യാ​ൻ പോ​ലീ​സി​ന്‍റെ  ഓ​പ്പ​റേ​ഷ​ൻ മ​ണ്‍​സൂ​ണ്‍

ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ഭ​വ​ന​ങ്ങ​ളി​ലെ​യും കാ​ല​വ​ർ​ഷ​ക്കാ​ല​ത്തെ ക​വ​ർ​ച്ച ത​ട​യു​ന്ന​തി​ന് ഓ​പ്പ​റേ​ഷ​ൻ മ​ണ്‍​സൂ​ണ്‍ പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ പോ​ലീ​സ്. ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പോ​ലീ​സു​മാ​യി ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച സു​ര​ക്ഷി​തം സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്ക​വെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​രേ​ന്ദ്ര​നാ​ണ് പ​ദ്ധ​തി​യ്ക്കു രൂ​പം ന​ൽ​കി​യ​താ​യി അ​റി​യി​ച്ച​ത്.

ജൂ​ണ്‍ മു​ത​ൽ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ അ​ന്യ​സം​സ്ഥാ​ന മോ​ഷ​ണ​സം​ഘം സം​സ്ഥാ​നം കേ​ന്ദ്രീ​ക​രി​ച്ച് ക​വ​ർ​ച്ച ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. വ്യാ​പാ​രി​ക​ൾ സ്വ​യം സൂ​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. ഇ​തി​നാ​യി സ്ഥാ​പ​ന​ത്തി​ന​ക​ത്തും പു​റ​ത്തും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണം.

അ​ന്യ​സം​സ്ഥാ​ന മോ​ഷ​ണ​സം​ഘം ക​വ​ർ​ച്ച ചെ​യ്യ​പെ​ടു​ന്ന തൊ​ണ്ടി​മു​ത​ലു​ക​ൾ ക​ണ്ടെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​കെ​ജി​എ​സ്എം​എ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് നാ​സ​ർ സ്വ​ർ​ണ മ​ഹ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ന​ർ​ക്കോ​ട്ടി​ക്ക് സെ​ൽ ഡി​വൈ​എ​സ്പി എ.​ന​സീം, ഡി​വൈ​എ​സ്പി മാ​രാ​യ പി.​വി. ബേ​ബി, എ​സ്.​ശി​വ​പ്ര​സാ​ദ്, എ.​ജി.​ലാ​ൽ. അ​നി​ഷ് വി.​കോ​ര, വി​ജ​യ​കു​മാ​ര​ൻ നാ​യ​ർ. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ൻ​റ് റോ​യി പാ​ല​ത്ര, വൈ​സ് പ്ര​സി​ഡ​ന്‍റ് ദ​യാ​ൽ.​കെ.​നാ​സ​ർ, എ.​ച്ച് എം ​ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts