മെസി, മാനെ

ബാ​ഴ്‌​സ​ലോ​ണ: സ്വ​ന്തം ക​ള​ത്തി​ല്‍ അ​ട്ടി​മ​റി​യൊ​ന്നുമില്ലാതെ ബാ​ഴ്‌​സ​ലോ​ണ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ ക്വാ​ര്‍ട്ട​റി​ലെ​ത്തി. ര​ണ്ടു ഗോ​ള്‍ നേ​ടു​ക​യും ര​ണ്ടു ഗോ​ളി​ന് അ​സി​സ്റ്റ് ന​ല്‍കു​ക​യും ചെ​യ്ത ല​യ​ണ​ല്‍ മെ​സി​യു​ടെ ഗം​ഭീ​ര പ്ര​ക​ട​നം ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് ഒ​ളി​മ്പി​ക് ലി​യോ​ണി​നെ​തി​രേ 5-1ന്‍റെ ​ജ​യ​മൊ​രു​ക്കി. ലി​യോ​ണി​ല്‍ ന​ട​ന്ന ആ​ദ്യ​പാ​ദം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യാ​യി​രു​ന്നു. തു​ട​ര്‍ച്ച​യാ​യി 12 ചാ​മ്പ്യ​ന്‍സ് ലീ​ഗ് ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ ബാ​ഴ്‌​സ​ലോ​ണ പു​തി​യ റി​ക്കാ​ര്‍ഡും സ്ഥാ​പി​ച്ചു.

17-ാം മി​നി​റ്റി​ല്‍ ലു​യി സു​വാ​ര​സി​നെ ഫൗ​ള്‍ ചെ​യ്ത​തി​നു ല​ഭി​ച്ച സ്‌​പോ​ട് കി​ക്ക്, പെ​നാ​ങ്ക കിക്കി​ലൂ​ടെ വ​ല​യി​ലാ​ക്കി മെ​സി ബാ​ഴ്‌​സ​ലോ​ണ​യ്ക്കു ലീ​ഡ് ന​ല്‍കി. 31-ാം മി​നി​റ്റി​ല്‍ സു​വാ​ര​സി​ന്‍റെ പാ​സിൽ ഫി​ലി​പ്പെ കു​ടി​ഞ്ഞോ​ ലീഡുയർത്തി. 58-ാം മി​നി​റ്റി​ല്‍ ലു​കാ​സ് ടൗ​സോ​യു​ടെ ഗോ​ള്‍ ലി​യോ​ണി​ന് പ്ര​തീ​ക്ഷ​ക​ള്‍ ന​ല്‍കി.

എ​ന്നാ​ല്‍, തി​രി​ച്ചു​വ​രാ​മെ​ന്ന ഫ്ര​ഞ്ച് ക്ല​ബ്ബി​ന്‍റെ എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും ത​ക​ര്‍ത്തു​കൊ​ണ്ട് മെ​സി 78-ാം മി​നി​റ്റി​ല്‍ പ്ര​തി​രോ​ധ​ക്കാ​ര്‍ക്കി​ട​യി​ലൂ​ടെ പാ​യി​ച്ച നി​ലം​പ​റ്റെ​യു​ള്ള ഷോ​ട്ട് വ​ല​യി​ല്‍ . 81-ാം മി​നി​റ്റി​ല്‍ ജെ​റാ​ര്‍ഡ് പി​ക്വെ​യു​ടെ​യും 86-ാം മി​നി​റ്റി​ല്‍ ഒ​സാ​മെ​ന്‍ ഡെം​ബെ​ലെ​യു​ടെ​യും ഗോ​ളു​ക​ള്‍ക്കും മെസി​യാ​ണ് വ​ഴി​യൊ​രി​ക്കി​യ​ത്.

ലി​യോ​ണി​ന്‍റെ ഗോ​ള്‍ ക്ല​ബ്ബി​ന്‍റെ യൂ​റോ​പ്യ​ന്‍ ച​രി​ത്ര​ത്തി​ലെ 200-മ​ത്തെ​താ​യി​രു​ന്നു. ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ ഫ്ര​ഞ്ച് ക്ല​ബ്ബാ​ണ് ലി​യോ​ണ്‍.ബാ​ഴ്‌​സ​ലോ​ണ സ്വ​ന്തം ന്യൂ​കാ​മ്പി​ല്‍ ന​ട​ന്ന ക​ഴി​ഞ്ഞ 30 ചാ​മ്പ്യ​ന്‍സ് ലീ​ഗ് മ​ത്സ​ര​ത്തി​ലും തോ​റ്റി​ട്ടി​ല്ല. 27 ജ​യ​വും മൂ​ന്നു സ​മ​നി​ല​യു​മാ​ണ്. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ലെ ഏ​റ്റ​വും നീ​ണ്ട കാ​ല​മാ​ണ് ഇത്.

Related posts