മെ​​സി​​യു​​ടെ റി​​ക്കാ​​ർ​​ഡ് ഗോ​​ളൊ​​രു​​ക്ക​​ൽ

ബാ​​ഴ്സ​​ലോ​​ണ: ഗോ​​ള​​ടി​​ക്കു​​ന്ന​​തു​​പോ​​ലെ സ​​ഹ​​താ​​ര​​ങ്ങ​​ൾ​​ക്കാ​​യി ഗോ​​ളൊ​​രു​​ക്കു​​ന്ന​​തി​​ലും ത​​ന്‍റെ മി​​ക​​വ് വീ​​ണ്ടും തെ​​ളി​​യി​​ച്ച് ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ അ​​ർ​​ജ​​ന്‍റൈ​​ൻ താ​​രം ല​​യ​​ണ​​ൽ മെ​​സി.

ഒ​​രു സ്പാ​​നി​​ഷ് ലാ ​​ലി​​ഗ സീ​​സ​​ണി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ഗോ​​ളൊ​​രു​​ക്കി​​യ​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡ് മെ​​സി സ്വ​​ന്ത​​മാ​​ക്കി. വി​​യ്യാ​​ റ​​യ​​ലി​​നെ​​തി​​രാ​​യ ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ 4-1 ജ​​യ​​ത്തി​​ൽ ര​​ണ്ട് ഗോ​​ളൊ​​രു​​ക്കി​​യ​​ത് മെ​​സി​​യാ​​യി​​രു​​ന്നു.

ലൂ​​യി സു​​വാ​​ര​​സ് (20), ആ​​ൻ​​ത്വാ​​ൻ ഗ്രീ​​സ്മാ​​ൻ (45) എ​​ന്നി​​വ​​രു​​ടെ ഗോ​​ളി​​നാ​​ണ് മെ​​സി വ​​ഴി​​യൊ​​രു​​ക്കി​​യ​​ത്. സീ​​സ​​ണി​​ൽ ഇ​​തു​​വ​​രെ 19 ഗോ​​ളി​​ന് വ​​ഴി​​യൊ​​രു​​ക്കി​​യാ​​ണ് മെ​​സി ലാ ​​ലി​​ഗ​​യി​​ൽ ഗോ​​ൾ അ​​സി​​സ്റ്റി​​ൽ സ്വ​​ന്തം റി​​ക്കാ​​ർ​​ഡ് തി​​രു​​ത്തി​​യ​​ത്.

45-ാം മി​​നി​​റ്റി​​ൽ ഗ്രീ​​സ്മാ​​ന്‍റെ ഗോ​​ളി​​നു വ​​ഴി​​യൊ​​രു​​ക്കി​​യ​​ത് മെ​​സി​​യു​​ടെ ക്ലാ​​സ് വീ​​ണ്ടും തെ​​ളി​​യി​​ച്ചു. ചാ​​ട്ടു​​ളി​​പോ​​ലെ പെ​​ന​​ൽ​​റ്റി ബോ​​ക്സി​​ലേ​​ക്ക് ഓ​​ടി​​ക്ക​​യ​​റു​​ന്ന​​തി​​നി​​ടെ വി​​യ്യാ​​ റ​​യ​​ൽ പ്ര​​തി​​രോ​​ധ​​ത്തെ അ​​ന്പ​​ര​​പ്പി​​ച്ച് മെ​​സി​​യു​​ടെ ബാ​​ക് ഹീ​​ൽ പാ​​സി​​ലൂ​​ടെ പ​​ന്ത് ഗ്രീ​​സ്മാ​​ന് മ​​റി​​ച്ചു.

മ​​നോ​​ഹ​​ര​​മാ​​യൊ​​രു ചി​​പ് ഷോ​​ട്ടി​​ലൂ​​ടെ ഗ്രീ​​സ്മാ​​ൻ പ​​ന്ത് വ​​ല​​യി​​ലാ​​ക്കി. സീ​​സ​​ണി​​ൽ 22 ഗോ​​ളു​​ക​​ളു​​മാ​​യി ടോ​​പ് സ്കോ​​റ​​ർ പ​​ദ​​വി​​യി​​ലാ​​ണ് മെ​​സി. ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ ക​​രീം ബെ​​ൻ​​സെമ​​യ്ക്ക് 17 ഗോ​​ളാ​​ണു​​ള്ള​​ത്. വി​​യ്യാ റ​​യ​​ലി​​നെ​​തി​​രെ മെ​​സി ഗോ​​ള​​ടി​​ച്ചെ​​ങ്കി​​ലും വി​​എ​​ആ​​റി​​ലൂ​​ടെ റ​​ഫ​​റി ഓ​​ഫ് സൈ​​ഡ് വി​​ധി​​ച്ചു.

ജ​​യ​​ത്തോ​​ടെ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള റ​​യ​​ൽ മാ​​ഡ്രി​​ഡു​​മാ​​യു​​ള്ള (77) പോ​​യി​​ന്‍റ് വ്യ​​ത്യാ​​സം ബാ​​ഴ്സ (73) നാ​​ലാ​​യി കു​​റ​​ച്ചു.

Related posts

Leave a Comment