ആ ടിക്കറ്റ് കൈയിലുണ്ടേ മെ​ട്രോയിൽ കയ റാം..! മെട്രോയുടെ ശിലാസ്ഥാപന ദിവസം വിതരണം ചെയ്ത ടിക്കറ്റുമായി വന്നാൽ പ്രത്യേക യാത്രാ സൗകര്യമൊരുക്കി കെഎംആർഎൽ

meto-ticketകൊ​ച്ചി: മെ​ട്രോ​യു​ടെ ശി​ലാ​സ്ഥാ​പ​ന ദി​വ​സ​മാ​യ 2012 സെ​പ്റ്റം​ബ​ർ 13നു ​ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്ത ടി​ക്ക​റ്റു​മാ​യി എ​ത്തു​ന്ന​വ​ർ​ക്കാ​യി കൊ​ച്ചി മെ​ട്രോ​യി​ൽ പ്ര​ത്യേ​ക യാ​ത്ര അ​ന​വ​ദി​ക്കു​മെ​ന്ന് കെഎം​ആ​ർ​എ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 18ന് ​വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ആ​റ് വ​രെ​യാ​ണ് പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തു​ക. ടി​ക്ക​റ്റ് കൈ​വ​ശ​മു​ള്ള​വ​ർ​ക്ക് പാ​ലാ​രി​വ​ട്ടം, ക​ള​മ​ശേ​രി, ആ​ലു​വ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽനി​ന്നു ട്രെ​യി​നി​ൽ ക​യ​റാം.

കൗ​ണ്ട​റി​ൽ ഈ ​ടി​ക്ക​റ്റ് ന​ൽ​കി​യാ​ൽ മെ​ട്രോ യാ​ത്രാ ടി​ക്ക​റ്റാ​യി തി​രി​കെ ന​ൽ​കും. എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗാ​ണ് മെ​ട്രോ​യു​ടെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​ത്.

അ​ന്നത്തെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്കാ​യി  വി​ത​ര​ണം ചെ​യ്ത​ ടി​ക്ക​റ്റു​ക​ളാണ് ഇപ്പോൾ മെട്രോ യിൽ കയറാനുള്ള ടിക്കറ്റാ യി മാറിയിരി ക്കുന്നത്. അ​യ്യാ​യി​ര​ത്തോളം ടി​ക്ക​റ്റാ​ണ് ഇ​ത്ത​ര​ത്തി​ൽ അന്നു വി​ത​ര​ണം ചെ​യ്ത​ത്.

Related posts