കൊച്ചി മെട്രോ: ഏപ്രിലിലോടെ ആദ്യ റീച്ച് പൂര്‍ത്തിയാകും

metrooകൊച്ചി: കൊച്ചി മെട്രോ നിര്‍മാണ കരാറുകാരുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിനു നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈബി ഈഡന്‍ എംഎല്‍എ അവതരിപ്പിച്ച സബ്മിഷനു നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. അടുത്തവര്‍ഷം ഏപ്രിലില്‍ മെട്രോയുടെ ആദ്യ റീച്ച് പൂര്‍ത്തീകരിക്കുന്നതിനാണു ലക്ഷ്യമിട്ടിട്ടുള്ളത്. പദ്ധതി വളരെയേറെ പുരോഗമിച്ച സാഹചര്യത്തില്‍ സാങ്കേതിക വിദഗ്ധരുടെ സേവനം ആവശ്യാനുസരണം ലഭ്യമാക്കണമെന്നു ഡിഎംആര്‍സിയോട് ആവശ്യപ്പെട്ടിട്ടു|്.

അടുത്തവര്‍ഷം ജനുവരിയോടെ ആദ്യ റീച്ചിലെ എല്ലാ സ്റ്റഷനുകളുടെയും സിവില്‍ ജോലികള്‍ പൂര്‍ത്തീകരിക്കണം. ഇതിനായി എല്ലാ കരാറുകാരുടെയും ജോലികള്‍ വേഗത്തിലാക്കുന്നതിനും നിര്‍ദേശം നല്കി. സ്ഥലമെടുപ്പ് വേഗത്തിലാക്കാനുള്ള നടപടികള്‍ നടന്നുവരികയാണ്. സാധ്യമായ സ്ഥലങ്ങളില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തുന്നതിനായി ശ്രമിക്കും. ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെയുള്ള റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടു|്.

ഇടപ്പള്ളി മുതല്‍ കലൂര്‍ സ്റ്റേഡിയം വരെയുള്ള സ്ഥലങ്ങളിലെ ഓടകളുടെയും മറ്റും നിര്‍മാണത്തിനായി സര്‍ക്കാര്‍ 39.41 കോടി രൂപയുടെ ഭരണാനുമതി നല്കി.ഇതിന്റെ പ്രവൃത്തികള്‍ ഉടനെ ആരംഭിക്കും. സ്ഥലമെടുപ്പിനുള്ള നഷ്ടപരിഹാര തുകയില്‍നിന്ന് ആദായനികുതി ഇളവുകള്‍ സ്ഥലമുടമകള്‍ക്കു നല്കണമെന്നാവശ്യപ്പെട്ടു കെഎംആര്‍എല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയിട്ടു|െന്നും മുഖ്യമന്ത്രി അറിയിച്ചു.

Related posts