സംഗീതം പഠിക്കാന്‍ താത്പര്യമുള്ള ഇരുപത് വയസിന് മുകളിലുള്ളവര്‍ക്ക് സ്വാഗതം! സംഗീതപ്രേമികളെ എംജി ശ്രീകുമാര്‍ വിളിയ്ക്കുന്നു ജഗതിയിലെ വീട്ടിലേയ്ക്ക്

ഇരുപത് വയസിന് മുകളില്‍ പ്രയമുള്ളവരാണോ നിങ്ങള്‍, സംഗീതത്തോട് നിങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടോ. എങ്കില്‍ നിങ്ങളെ സംഗീതം പഠിപ്പിക്കാന്‍ ഒരാളുണ്ട്. യേശുദാസ് കഴിഞ്ഞാല്‍ മലയാളികള്‍ ഏറ്റവുമധികം കേട്ടിട്ടുള്ള ശബ്ദത്തിനുടമ, സാക്ഷാല്‍ എം ജി ശ്രീകുമാര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സന്തോഷവാര്‍ത്ത എംജി ശ്രീകുമാര്‍ സംഗീത പ്രേമികളെ അറിയിച്ചത്.

താരത്തിന്റെ ജഗതിയിലുള്ള വീട്ടിലാണ് 20 വയസ്സു മുതല്‍ ഏതു പ്രായക്കാര്‍ക്കും സംഗീതം പഠിക്കാന്‍ അവസരമൊരുക്കുന്നത്. പാട്ട് പഠിക്കണമെന്ന ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കെല്ലാം സ്വാഗതം എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ജഗതിയിലുള്ള എന്റെ വീട്ടില്‍ 20 വയസ്സ് തൊട്ട് മുകളിലോട്ടുള്ള ഏതു പ്രായക്കാര്‍ക്കും സംഗീതം പഠിക്കാനുള്ള ക്ലാസ് തുടങ്ങി. പഠിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ വിളിക്കേണ്ട നമ്പര്‍- 04712342223, 9605977711 എന്നാണ് എംജി ശ്രീകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്.

Related posts