ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ത​ര​ണം പുലിവാലാകുന്നു; ഇ​ന്ന​ലെ ന​ശി​പ്പി​ച്ചു ക​ള​ഞ്ഞ​ത് 100 ലി​റ്റ​റി​ലേ​റെ പാ​ൽ

പ​രി​യാ​രം: സൗ​ജ​ന്യ​പാ​ല്‍ വി​ത​ര​ണം ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ പു​ലി​വാ​ല് പി​ടി​ച്ചു; ഇ​ന്ന​ലെ ന​ശി​പ്പി​ച്ചു​ക​ള​ഞ്ഞ​ത് നൂ​റ് ലി​റ്റ​റി​ലേ​റെ പാ​ല്‍. ഇ​ക്ക​ഴി​ഞ്ഞ ഒ​ന്ന് മു​ത​ലാ​ണ് ബി​പി​എ​ല്‍ രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി പാ​ലും റൊ​ട്ടി​യും വി​ത​ര​ണം ആ​രം​ഭി​ച്ച​ത്.

പാ​ല്‍ ചൂ​ടാ​ക്കി ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് തു​ട​ക്ക​ത്തി​ല്‍ ത​ന്നെ പ​രി​പാ​ടി അ​ല​ങ്കോ​ല​മാ​വു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ ഇ​ട​പെ​ട്ട് ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ സൊ​സൈ​റ്റി​യു​ടെ കാ​ന്‍റീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളി​ല്‍ നി​ന്ന് ര​ണ്ട് രൂ​പ​ക്ക് പാ​ല്‍ ചൂ​ടാ​ക്കി ന​ല്‍​കാ​ന്‍ ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് പാ​ല്‍ വാ​ങ്ങി അ​ര​കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്ന് കാ​ന്‍റീ​നി​ലെ​ത്തി ക്യൂ​നി​ന്നാ​ണ് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ഇ​പ്പോ​ള്‍ പാ​ല്‍ ചൂ​ടാ​ക്കി കു​ടി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ പാ​ല്‍ ചൂ​ടാ​ക്കു​മ്പോ​ള്‍ ക​രി​ഞ്ഞ് പാ​ത്ര​ത്തി​ന​ടി​യി​ല്‍ ഒ​ട്ടി​പ്പി​ടി​ച്ച​തി​നാ​ല്‍ ഉ​പ​യോ​ഗി​ക്കാ​നാ​വാ​തെ ഈ ​പാ​ല്‍ മു​ഴു​വ​ന്‍ ഒ​ഴു​ക്കി​ക​ള​ഞ്ഞ് ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് രോ​ഗി​ക​ള്‍ പ​റ​ഞ്ഞു.

ഇ​പ്പോ​ള്‍ പ​യ്യ​ന്നൂ​രി​ലെ സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യി​ല്‍ നി​ന്നും എ​ത്തി​ക്കു​ന്ന പാ​ല്‍ അ​ള​ന്ന് ന​ല്‍​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കേ​ര​ള​ത്തി​ലെ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും രോ​ഗി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന പാ​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത് മി​ല്‍​മ​യാ​ണ്.

ഇ​വി​ടെ​യും മി​ല്‍​മാ പാ​ല്‍ ത​ന്നെ രോ​ഗി​ക​ള്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യാ​രോ​ഗ്യ​വേ​ദി ക​ണ്‍​വീ​ന​ര്‍ എ​സ്.​ശി​വ​സു​ബ്ര​ഹ്മ​ണ്യ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment