ശബ്ദം കേട്ട് ചാടി എണീറ്റപ്പോൾ കണ്ടത്  താൻ ഉറങ്ങിക്കിടന്ന തടിമിൽ കത്തുന്നത്; സമയോചിതമായ നടപടികൾ നടത്തിയെങ്കിലും മില്ല് പൂർണമായും കത്തി നശിച്ചു

ച​വ​റ: ദേ​ശീ​യപാ​ത​യ്ക്ക് സ​മീ​പ​മു​ള്ള ത​ടി​മി​ൽ ക​ത്തി ന​ശി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി വി​ല​യി​രു​ത്ത​ൽ. പ​ന്മ​ന ക​ള​രി വേ​ലി​യി​ൽ ഷി​ഹാ​ബു​ദീ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത​ട്ടാ​ശേരി ജം​ഗ്ഷ​നി​ലെ ത​ടി​മി​ല്ലാ​ണ് ക​ത്തി ന​ശി​ച്ച​ത്.

ത​ടി​യും മെ​ഷി​ന​റി​ക​ളും തീ​പി​ടിത്ത​ത്തി​ൽ ന​ശി​ച്ചു . വ്യാ​ഴാ​ഴ്ച്ച പു​ല​ർ​ച്ചെ 2.20 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​ടി​മി​ല്ലി​ലെ തൊ​ഴി​ലാ​ളി ര​വി ശ​ബ്ദം കേ​ട്ട് ഉ​ണ​ർ​ന്ന​പ്പോ​ൾ മി​ല്ലി​ൽ തീ​പി​ടി​ക്കു​ന്ന കാ​ഴ്ച്ച​യാ​ണ് ക​ണ്ട​ത്.

ഇ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ റോ​ഡി​ൽ എ​ത്തി അ​തു​വ​ഴി വ​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളോട് പറഞ്ഞു. തു​ട​ർ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ വി​വ​രം ഹൈ​വേ പോ​ലീ​സി​ലും അ​റി​യി​ച്ചു.

പോ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ച​വ​റ, ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും നാല് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. തീ​പി​ടിത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Related posts

Leave a Comment