ഒരു ഭാര്യ ഉള്ളപ്പോള്‍ തന്നെ രണ്ടാം വിവാഹത്തിനൊരുങ്ങിയ താരത്തിന് കിട്ടിയത് എട്ടിന്റെ പണി ! സൂപ്പര്‍ മിമിക്രി താരത്തിന് ഭാര്യ കൊടുത്ത പണി ഇങ്ങനെ…

ചെന്നൈ: ഭാര്യയുണ്ടെന്നിരിക്കേ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങിയ യുവ മിമിക്രി താരം നവീന് ഭാര്യയുടെ വക എട്ടിന്റെ പണി. ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ നവീന്‍ 100 പ്രശസ്ത വ്യക്തികളുടെ ശബ്ദം കൃത്യതയോടെ അനുകരിച്ചാണ് ആളുകളുടെ ഇഷ്ടതാരമായത്. ഭാര്യ ജീവിച്ചിരിക്കേ രണ്ടാമതൊരു വിവാഹം കഴിക്കാന്‍ നവീന്‍ ഒരുങ്ങുന്നു എന്ന പരാതിയെത്തുടര്‍ന്നെത്തിയ പോലീസ് വിവാഹം മുടക്കുകയായിരുന്നു.

ദിവ്യ എന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2016ല്‍ ഞങ്ങള്‍ വിവാഹിതരായതാണ്. നവീന്‍ പറഞ്ഞതു പ്രകാരം സംഭവം മറച്ചു വെയ്ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്നെ കബളിപ്പിച്ച് മലേഷ്യയില്‍ നിന്നുള്ള കൃഷ്ണകുമാരിയെന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോവുകയാണ് തെളിവുകള്‍ സഹിതം ദിവ്യ പറഞ്ഞു. ഇതോടെ കല്ല്യാണ ദിവസം രാവിലെ ഹോട്ടലിലെത്തി നവീനെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related posts