ഒരു നാള്‍ എന്റെ മുത്ത് എന്നെ തേടി വരും, അവന്റെ വരവിനായാണ് ഞാന്‍ കാത്തിരിക്കുന്നത് ! വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ദയ അശ്വതി…

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് പരിചിതയായ താരമാണ് ദയ അശ്വതി. ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു താരം ബിഗ്‌ബോസിലേക്ക് എത്തിയത്. ബിഗ്‌ബോസ് ഷോയില്‍ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളില്‍ ചെന്ന് എത്തിയിട്ടുണ്ട്. ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും താരം അടുത്തിടെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.ആദ്യ വിവാഹബന്ധം വേര്‍പെടുത്തിക്കഴിയുകയാണ് താരം രണ്ട് മക്കളും ഭര്‍ത്താവിനൊപ്പമാണ് താമസം. രണ്ടാമതും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു. താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ദയയുടെ കുറിപ്പിങ്ങനെ…അന്നും ഇന്നും ഒറ്റക്ക്, എന്റെ മനസ്സില്‍ ഒരാഗ്രഹം മാത്രമെ ബാക്കി ഉള്ളു. എന്നെങ്കിലും ഒരുനാള്‍ എന്റെ മുത്ത് എന്നെ തേടി വരും അവന്റെ…

Read More

ലോക്ക്ഡൗണ്‍ മുതലാക്കി ഒരു വിവാഹം അങ്ങ് കഴിച്ചു ! കുറേ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യ ഭാര്യ രംഗത്തെത്തി; രണ്ടും കല്‍പ്പിച്ച് രണ്ടാം ഭാര്യയുമായി മുങ്ങിയ യുവാവിനെതിരേ കേസ്; സംഭവം ഏറ്റുമാനൂരില്‍…

ലോക്ക്ഡൗണിന്റെ മറവില്‍ നൈസായി ആരുമറിയാതെ രണ്ടാമതൊരു വിവാഹം കൂടി കഴിച്ച യുവാവിനെതിരേ കേസ്. ആദ്യ ഭാര്യ അന്വേഷിച്ചെത്തിയതോടെയാണ് കള്ളി പൊളിഞ്ഞത്. കണ്ണൂര്‍ സ്വദേശിയായ വിനോദ് എന്നയാളാണ് ഏറ്റുമാനൂര്‍ സ്വദേശിയായ യുവതിയുമായി നാടുവിട്ടത്. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ജൂണ്‍ 14ാണ് യുവാവ് വിവാഹം ചെയ്തത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സുഹൃത്തുക്കളുമായി എത്തി യുവാവ് യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടില്‍ തന്നെ താമസിച്ച് വരികയായിരുന്നു. ആദ്യ വിവാഹവിവരം മറച്ചുവച്ചാണ് വിനോദ് രണ്ടാമതും കല്യാണം കഴിച്ചത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ ഏറ്റുമാനൂരിലെ വീട്ടില്‍ വിനോദ് എത്തുകയും വിവാഹാലോചന നടത്തുകയും ചെയ്തു. തുടര്‍ന്നാണ് ലോക്ഡൗണ്‍ സമയം എത്തി വിവാഹം നടത്തിയത്. വീട് കണ്ണൂരാണെന്നും വീട്ടില്‍ അമ്മ മാത്രമേ ഉള്ളൂവെന്നുമാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് തിരുവല്ല സ്വദേശിനിയായ ആദ്യഭാര്യ ഏറ്റുമാനൂരില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോഴാണ് വിനോദ് വിവാഹിതനും…

Read More

അത് ഏതോ പയ്യന്മാരുടെ തമാശ ! രണ്ടാം വിവാഹത്തിനൊരുങ്ങി ചെമ്പന്‍ വിനോദ് ! താരത്തിന്റെ വധു 25കാരിയായ മനശാസ്ത്രജ്ഞ; ചെമ്പന്റെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ…

മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ചെമ്പന്‍ വിനോദ്. വില്ലനായും സ്വഭാവ നടനായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം ഇ്‌പ്പോള്‍ വീണ്ടും വിവാഹിതനാവുന്നുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം. കോട്ടയം കറുകച്ചാല്‍ ശാന്തിപുരം ചക്കുങ്കല്‍ വീട്ടില്‍ മറിയം തോമസ് ആണ് വധു. മനശാസ്ത്രജ്ഞയാണ് മറിയം. ചെമ്പന്‍ വിനോദിന്റെ രണ്ടാം വിവാഹവും മറിയത്തിന്റെ ആദ്യ വിവാഹവുമാണ് ഇത്. ഇവരുടെ വിവാഹ തീരുമാനം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് അങ്കമാലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ പതിപ്പിച്ചു. 43കാരനായ ചെമ്പന്റെയും 25കാരിയായ മറിയത്തിന്റെയും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള റജിസ്‌ട്രേഷന്‍ ഫെബ്രുവരി മാസം അഞ്ചിനാണ് ചെയ്തിരിക്കുന്നത്. സ്‌പെഷ്യല്‍ മാരേജ് നിയമം അനുസരിച്ച് നോട്ടീസ് അപ്ലിക്കേഷന്‍ ഫയല്‍ ചെയ്ത് മുന്നുമാസത്തിനുള്ളില്‍ വിവാഹം നടക്കണം. ഇതിനോടകം തന്നെ ചെമ്പന്റെ വിവാഹവാര്‍ത്ത സിനിമാലോകത്ത് വലിയ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു.വധുവിന്റെ ചിത്രവും വിവാഹം…

Read More

ഒരു ഭാര്യ ഉള്ളപ്പോള്‍ തന്നെ രണ്ടാം വിവാഹത്തിനൊരുങ്ങിയ താരത്തിന് കിട്ടിയത് എട്ടിന്റെ പണി ! സൂപ്പര്‍ മിമിക്രി താരത്തിന് ഭാര്യ കൊടുത്ത പണി ഇങ്ങനെ…

ചെന്നൈ: ഭാര്യയുണ്ടെന്നിരിക്കേ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങിയ യുവ മിമിക്രി താരം നവീന് ഭാര്യയുടെ വക എട്ടിന്റെ പണി. ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ നവീന്‍ 100 പ്രശസ്ത വ്യക്തികളുടെ ശബ്ദം കൃത്യതയോടെ അനുകരിച്ചാണ് ആളുകളുടെ ഇഷ്ടതാരമായത്. ഭാര്യ ജീവിച്ചിരിക്കേ രണ്ടാമതൊരു വിവാഹം കഴിക്കാന്‍ നവീന്‍ ഒരുങ്ങുന്നു എന്ന പരാതിയെത്തുടര്‍ന്നെത്തിയ പോലീസ് വിവാഹം മുടക്കുകയായിരുന്നു. ദിവ്യ എന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2016ല്‍ ഞങ്ങള്‍ വിവാഹിതരായതാണ്. നവീന്‍ പറഞ്ഞതു പ്രകാരം സംഭവം മറച്ചു വെയ്ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്നെ കബളിപ്പിച്ച് മലേഷ്യയില്‍ നിന്നുള്ള കൃഷ്ണകുമാരിയെന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോവുകയാണ് തെളിവുകള്‍ സഹിതം ദിവ്യ പറഞ്ഞു. ഇതോടെ കല്ല്യാണ ദിവസം രാവിലെ ഹോട്ടലിലെത്തി നവീനെ പോലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read More

ആദ്യരാത്രി ആഘോഷിക്കാന്‍ വധുവിനെ പ്രതീക്ഷിച്ച് വാതില്‍ തുറന്ന നവവരന്‍ കണ്ടത് പോലീസിനെ; ഫേസ്ബുക്കിലിട്ട വിവാഹഫോട്ടോ കണ്ട് കാമുകി യുവാവിന് കൊടുത്തത് എട്ടിന്റെ പണി

            വര്‍ക്കല :ഫേസ്ബുക്ക് പ്രണയവും പ്രണയത്തകര്‍ച്ചയും ഈ കാലഘട്ടത്തില്‍ സര്‍വ സാധാരണമായിരിക്കുകയാണ്. വര്‍ക്കലയില്‍ ഇത്തരത്തില്‍ പ്രണയിച്ചു വഞ്ചിച്ച കാമുകന് കാമുകി കൊടുത്തത് എട്ടിന്റെ പണിയാണ്.വിവാഹശേഷം വധുവുമൊത്തുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തത് കണ്ടാണ് കാമുകി പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. കാമുകന്റെ വിവാഹ ദിവസം തന്നെ കിട്ടിയ പരാതിയെ തുടര്‍ന്ന് പോലീസ് വധൂഗൃഹത്തിലെത്തുകയും ആദ്യരാത്രിയ്ക്ക് തൊട്ടു മുന്‍പ് നവവരനെ പിടികൂടുകയുമായിരുന്നു. പാരിപ്പള്ളി നെട്ടയംചേരിയില്‍ വേളമാനൂര്‍ ഇര്‍ഷാദ് മന്‍സിലില്‍ ഇന്‍ഷാദ് (29) ആണ് ആദ്യരാത്രി പൂവണിയാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ അഴിക്കുള്ളിലായത്. ഗള്‍ഫിലായിരുന്ന ഇന്‍ഷാദ് ഈ വര്‍ഷം ആദ്യമാണ് നാട്ടിലെത്തിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇടവ സ്വദേശിനിയായ യുവതിയെ ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി കഴക്കൂട്ടത്ത് ഹോട്ടലിലും വര്‍ക്കല റിസോര്‍ട്ടിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. ഒടുവില്‍ കാമുകിയെ കയ്യൊഴിഞ്ഞ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ…

Read More

നടി സോനുവിന് ഇത് രണ്ടാം വിവാഹം; വരന്‍ ആന്ധ്രാ സ്വദേശി; ആദ്യ ഭര്‍ത്താവ് നടന്‍ ജയന്റെ സഹോദരീ പുത്രന്‍ ആദിത്യന്‍;വീഡിയോ കാണാം…

സീരിയലുകളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയും നര്‍ത്തകിയുമായ സോനു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതയായി. സീരിയലുകളിലൂടെയും നൃത്ത പരിപാടികളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടി സോനു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതയായി. ബംഗളൂരുവില്‍ ഐടി എന്‍ജിനീയറായ അജയ് ആണ് സോനുവിന് താലി ചാര്‍ത്തിയത്. ആന്ധ്രാ സ്വദേശിയാണ് വരന്‍.ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. സോനുവിന്റെ പ്രീ വെഡ്ഡിങ് വീഡിയോയുടെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. അജയ്‌യുടെ അമ്മയാണ് വിവാഹാലോചന കൊണ്ടുവന്നത്. ഏപ്രിലില്‍ ആന്ധ്രയില്‍ വച്ച് അവരുടെ ആചാരപ്രകാരമാണ് വിവാഹനിശ്ചയം നടത്തിയത്. ബാംഗ്ലൂര്‍ അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ ഡോ.വസന്ത് കിരണിന്റെ ശിക്ഷണത്തില്‍ കുച്ചുപ്പുടിയില്‍ എം.എ. ചെയ്യുകയാണ് സോനു. സോനുവിന്റെ രണ്ടാം വിവാഹമാണ് ഇത്. നടന്‍ ജയന്റെ സഹോദരീ പുത്രന്‍ ആദിത്യനാണ് ആദ്യ ഭര്‍ത്താവ്. വിവാഹമോചന ശേഷമാണ് സോനു അഭിനയത്തിലും നൃത്തത്തിലും സജീവമായത്. ഇരുവരുടേയും അടുത്തബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. വിവാഹവാര്‍ത്തയ്‌ക്കൊപ്പം പ്രീവെഡ്ഡിംഗ് വീഡിയോയും വൈറലായിരിക്കുകയാണ്.

Read More