ഗു​രു​നാ​ഥ​നെ കാ​ണാ​ൻ മ​ന്ത്രി​യെ​ത്തി; അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ് ക​വി ആ​റ്റൂ​ർ ര​വി​വ​ർ​മ

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ഗു​രു​നാ​ഥ​നെ കാ​ണാ​നും അ​നു​ഗ്ര​ഹം തേ​ടാ​നു​മാ​യി സം​സ്കാ​രി​ക​മ​ന്ത്രി എ.​കെ.​ബാ​ല​ൻ ക​വി ആ​റ്റൂ​രി​ന്‍റെ വീ​ട്ടി​ലെ​ത്തി. തൃ​ശൂ​രി​ൽ ഇ​ന്ന​ലെ അ​ന്താ​രാ​ഷ്ട്ര നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​ണ് മ​ന്ത്രി ത​ന്‍റെ ഗു​രു​വി​നെ കാ​ണാ​നാ​യി സ​മ​യം ക​ണ്ടെ​ത്തി​യ​ത്.

തൃ​ശൂ​ർ കോ​ട്ട​പ്പു​റം റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പ​മു​ള്ള രാ​ഗ​മാ​ലി​ക​പു​ര​ത്തെ സ​ഹാ​ന​യെ​ന്ന വീ​ട്ടി​ലെ​ത്തി​യാ​ണ് മ​ന്ത്രി ക​വി ആ​റ്റൂ​ർ ര​വി​വ​ർ​മ​യെ സ​ന്ദ​ർ​ശി​ച്ച​ത്. അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​ണ് ക​വി ആ​റ്റൂ​ർ ര​വി​വ​ർ​മ. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts