കാ​ണാ​താ​യ പ​തി​നാ​റു​കാ​രി​യെ തേടി പോലീസും നാട്ടുകാരും;മൊബൈൽ സിഗ്നൽ കണ്ടെത്തി പോലീസ് ചെന്നപ്പോൾ കണ്ടത് ഒന്നിനുപകരം രണ്ടുപേരെ…

ക​യ്പ​മം​ഗ​ലം: മ​ല​പ്പു​റം പു​ത്ത​ന​ങ്ങാടിയി​ലെ ബ​ന്ധുവീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ പ​തി​നാ​റു​കാ​രി​യെ ഇ​രു​പ​ത്താ​റു​കാ​ര​നാ​യ കാ​മു​ക​നൊ​പ്പം എ​ട​മു​ട്ട​ത്തുനി​ന്ന് പോലീ​സ് ക​ണ്ടെ​ത്തി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തു​മു​ത​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യത്.​ ​കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയിരു​ന്നു.​

സൈ​ബ​ർ സെ​ൽ മു​ഖേ​ന​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ടെ കു​ട്ടി ക​യ്പ​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഉ​ണ്ടെ​ന്ന വി​വ​ര​ം ല​ഭി​ച്ചു.

ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി​യാ​യ ഇ​രു​പ​ത്താ​റു​കാ​ര​നൊ​പ്പ​മാ​ണ് കു​ട്ടി​യെ പോലീ​സ് ക​ണ്ടെ​ത്തി​യ​ത്.വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​രും പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന ക​യ്പ​മം​ഗ​ലം പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി.

ഇ​വ​രെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ശേ​ഷം മി​സിം​ഗ് കേ​സെ​ടു​ത്ത പു​ത്ത​ന​ങ്ങാ​ടി പോലീ​സി​നു കൈ​മാ​റി.

Related posts

Leave a Comment