പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ ; തലസ്ഥാ നത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കൊണ്ടോട്ടിയിൽ കണ്ടെത്തി; ഫേസ് ബുക്കിൽ പരിചയപ്പെട്ട യുവാവിനെ തേടിയെത്തിയതാണ് യുവതിയെന്ന് പോലീസ്

peedanam-cini-sമ​ഞ്ചേ​രി: തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ പ​തി​നെ​ട്ടു​കാ​രി​യെ ഇ​ന്ന​ലെ മ​ഞ്ചേ​രി പൊ​ലീ​സ് കൊ​ണ്ടോ​ട്ടി​യി​ൽ ക​ണ്ടെ​ത്തി. കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​രു​വ​രെ​യും മ​ഞ്ചേ​രി എ​സ്ഐ എ​സ്.​ബി.​കൈ​ലാ​സ് നാ​ഥും സം​ഘ​വും ക​ണ്ടെ​ത്തി​യ​ത്. ഫെ​യ്സ്ബു​ക്കു വ​ഴി പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യും യു​വാ​വും പ്ര​ണ​യ​ബ​ദ്ധ​രാ​വു​ക​യും യു​വാ​വി​നെ തേ​ടി പെ​ണ്‍​കു​ട്ടി കൊ​ണ്ടോ​ട്ടി​യി​ലെ​ത്തു​ക​യു​മാ​യി​രു​ന്നു.​

പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം തു​ന്പ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.​പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് വി​വ​രം ന​ൽ​കി​യി​ട്ടു​ണ്ട്.  ഇ​വ​രെ​ത്തി​യ ശേ​ഷം ക​മി​താ​ക്ക​ളെ മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts