മൊബൈലില്‍ പാനിക് ബട്ടണ്‍ ജനുവരി മുതല്‍

mobile_panicന്യൂഡല്‍ഹി: അടിയന്തര സാഹചര്യങ്ങളില്‍ സഹായം ലഭ്യമാക്കുന്നതിനായി മൊബൈല്‍ ഫോണുകളില്‍ പാനിക് ബട്ടണ്‍ സംവിധാനം ജനുവരി മുതല്‍. പുതുവര്‍ഷം മുതല്‍ പുറത്തിറങ്ങുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും സൗകര്യമുണ്ടാവും. അടിയന്തര സാഹചര്യങ്ങളില്‍ പാനിക് ബട്ടണ്‍ ഉപയോഗിച്ച് ആര്‍ക്കും പോലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് സേവനങ്ങള്‍ ലഭ്യമാക്കാം. സ്ത്രീസുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ സൗകര്യം.

പാനിക് ബട്ടണ്‍ സംവിധാനം വരുന്നതോടെ ഹെല്‍പ്ലൈന്‍ നമ്പരുകളായ 100, 101, 102, 108 എന്നിവ 112 എന്ന ഏക നമ്പരായി മാറും. മാസങ്ങള്‍ക്കു മുമ്പ് പാനിക് ബട്ടണ്‍ സംവിധാനം മൊബൈല്‍ ഫോണുകളില്‍ നിര്‍ബന്ധമാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. ജനുവരി ഒന്നു മുതല്‍ പുറത്തിറങ്ങുന്ന എല്ലാ മൊബൈലുകളിലും ഈ സൗകര്യം നിര്‍ബന്ധമാണ്. നിലവില്‍ ചില മൊബൈലുകളില്‍ പാനിക് ബട്ടണ്‍ ഇപ്പോള്‍ പ്രവൃത്തിക്കുന്നുണ്ട്.

Related posts