റി​യ​ല്‍ എ​സ്‌​റ്റേ​റ്റു​കാ​ര്‍​ക്കി​ട​യി​ലെ ‘അ​ജ്ഞാ​ത ഡോ​ക്ട​ര്‍’ മോ​ന്‍​സ​ണോ ? ‘ഡോ​ക്ട​ര്‍’ വി​ദേ​ശ​ത്താ​ണെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

കൊ​ച്ചി: റി​യ​ല്‍ എ​സ്‌​റ്റേ​റ്റു​കാ​ര്‍​ക്കി​ട​യി​ലെ “അ​ജ്ഞാ​ത ഡോ​ക്ട​ര്‍’ മോ​ന്‍​സ​നാ​ണോ എ​ന്ന​റി​യാ​ന്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം.

കൊ​ച്ചി​യി​ലെ ക​ണ്ണാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ബി​നാ​മി​ക​ള്‍ വ​ഴി ഇ​യാ​ള്‍ റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടെ​ന്നു​ള്ള സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ം.

അ​ഞ്ചു വ​ര്‍​ഷം മു​മ്പു​വ​രെ റി​യ​ല്‍ എ​സ്റ്റേ​റ്റു​കാ​ര്‍​ക്കി​ട​യി​ല്‍ ച​ര്‍​ച്ചാ വി​ഷ​യ​മാ​യി​രു​ന്നു ഈ ‘​ഡോ​ക്ട​ര്‍’. “ഡോ​ക്ട​ര്‍’ വി​ദേ​ശ​ത്താ​ണെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്.

ഇ​ട​പാ​ടു ന​ട​ത്താ​നാ​യി എ​ത്തി​യി​രു​ന്ന​താ​ക​ട്ടെ ബി​നാ​മി​ക​ളും. മോ​ന്‍​സ​ന്‍ അ​റ​സ്റ്റി​ലാ​കു​ന്ന​തു​വ​രെ “ഡോ​ക്ട​ര്‍’​എ​ന്നാ​യി​രു​ന്നു അ​റി​യ​പ്പെ​ട്ടി​രു​ന്ന​തും.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മോ​ന്‍​സ​നി​ലേ​ക്ക് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം നീ​ളു​ന്ന​ത്. മോ​ന്‍​സ​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക്രൈം​ബ്രാ​ഞ്ച് സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ന്‍ തു​ക​ക​ളൊ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.

ത​ട്ടി​പ്പി​നിര​യാ​വ​ര്‍ ന​ല്‍​കി​യ പ​ണ​വും ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തി​നാ​ല്‍​ ഇ​യാ​ള്‍ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ല്ലാം ബെ​നാ​മി​ക​ളെ​യും ഇ​ട​നി​ല​ക്കാ​രെ​യും മു​ന്‍​നി​ര്‍​ത്തി​യാ​ണോ ന​ട​ത്തി​യി​രു​ന്ന​തെ​ന്ന സം​ശ​യം ബ​ല​പ്പെ​ടു​ക​യാ​ണ്.

മോ​ന്‍​സ​നു​മാ​യി അ​ടു​പ്പ​മു​ള്ള പ​ല​രെ​യും അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രി​ല്‍ നി​ന്നൊ​ന്നും വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല.

ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത അ​ഞ്ചു കേ​സു​ക​ളി​ല്‍ ആ​ദ്യ ര​ണ്ടു കേ​സു​ക​ളി​ലെ ക​സ്റ്റ​ഡി കാ​ലാ​വ​ധി തീ​ര്‍​ന്ന​തോ​ടെ മോ​ന്‍​സ​നെ ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ്ര​തി​യെ 20 വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment