നെ​ത​ർ​ല​ൻ​ഡ്സി​നെ കീ​ഴ​ട​ക്കി മൊ​റോ​ക്കോ പ്രീ​ക്വാ​ർ​ട്ട​റി​ൽ

മോ​ണ്ടെ​റെ: വ​ന്പ​ൻ​മാ​രാ​യ നെ​ത​ർ​ല​ൻ​ഡ്സി​നെ ലോ​ക​ക​പ്പി​ലെ റൗ​ണ്ട് ഓ​ഫ് 32 മ​ത്സ​ര​ത്തി​ൽ മ​റി​ക​ട​ന്ന് മൊ​റോ​ക്കോ പ്രീ ​ക്വാ​ർ​ട്ട​റി​ൽ. മെ​ക്സി​ക്കോ​യി​ലെ മോ​ണ്ടെ​റെ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് രാ​വി​ലെ 6.30ന് ​ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക​സ​മ​യ​ത്തും 1-1 എ​ന്ന നി​ല​യി​ൽ സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ മ​ത്സ​ര​ത്തി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 3-2 എ​ന്ന സ്കോ​റി​നാ​ണ് മൊ​റോ​ക്കോ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ഷൂ​ട്ടൗ​ട്ടി​ൽ അ​വ​സാ​ന കി​ക്കെ​ടു​ത്ത ഇ​സ്മാ​യി​ൽ സാ​യി​ബാ​രി​യാ​ണ് മൊ​റോ​ക്കോ​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. 72-ാം മി​നി​റ്റി​ൽ കോ​ഡി ഗ​ക്പോ​യി​ലൂ​ടെ​യാ​ണ് നെ​ത​ർ​ല​ൻ​ഡ്സ് ആ​ണ് ആ​ദ്യ​ഗോ​ൾ നേ​ടി​യ​ത്. എ​ന്നാ​ൽ ഇ​ഞ്ചു​റി ടൈ​മി​ൽ ഡി​യോ​പ്പ് മൊ​റോ​ക്കോ​യു​ടെ സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി.

Related posts

Leave a Comment