ജ​പ്പാ​ന് വീ​രോ​ചി​ത മ​ട​ക്കം; ബ്ര​സീ​ൽ തു​ട​രും…

ഹൂ​സ്റ്റ​ണ്‍: തൊ​ണ്ണൂ​റ് മി​നി​ട്ടു​ള്ള ഫു​ട്ബോ​ളി​ൽ ഏ​തെ​ല്ലാം നീ​ക്ക​ങ്ങ​ൾ​ക്കാ​ണ് ഏ​റെ ച​ന്ത​മെ​ന്ന് അ​ന്വേ​ഷി​ച്ചാ​ൽ കൃ​ത്യ​മാ​യ ഉ​ത്ത​രം ല​ഭി​ക്കാ​തെ പോ​കും. തോ​ൽ​വി​യി​ൽ നി​ന്ന്് വ​ർ​ധി​ത​വീ​ര്യ​ത്തോ​ടെ കു​തി​ച്ച് ഒ​ടു​വി​ൽ വി​ജ​യം നേ​ടു​ക​യെ​ന്ന് പ​റ​ഞ്ഞാ​ൽ അ​താ​യി​രി​ക്കും ഏ​റ്റ​വും ത്ര​സി​പ്പി​ക്കു​ന്ന അ​നു​ഭ​വ​മെ​ന്ന് ചി​ല​ർ​ക്കെ​ങ്കി​ലും തോ​ന്നാം. അ​ങ്ങ​നെ​യൊ​ന്നാ​ണ് ബ്ര​സീ​ൽ സാ​ധ്യ​മാ​ക്കി ത​ന്ന​ത്.

യു​എ​സി​ലെ ടെ​ക്സാ​സി​ലു​ള്ള എ​ൻ​ആ​ർ​ജി സ്റ്റേ​ഡി​യ​ത്തി​ൽ (ഹ്യൂ​സ്റ്റ​ണ്‍ സ്റ്റേ​ഡി​യം) ഇ​ന്ത്യ​ൻ സ​മ​യം തി​ങ്ക​ൾ രാ​ത്രി 10.30ന് ​ന​ട​ന്ന ലോ​ക ക​പ്പി​ലെ ആ​വേ​ശ​ക​ര​മാ​യ ബ്ര​സീ​ൽ-​ജ​പ്പാ​ൻ റൗ​ണ്ട് ഓ​ഫ് 32 മ​ത്സ​ര​ത്തി​ൽ 2-1ന് ​ജ​പ്പാ​നെ കീ​ഴ​ട​ക്കി ബ്ര​സീ​ൽ പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക് ക​ട​ന്നു.

മ​ത്സ​ര​ത്തി​ൽ മു​ന്നേ​റ്റ​ങ്ങ​ളി​ലും ഗോ​ൾ നീ​ക്ക​ങ്ങ​ളി​ലും ബ്ര​സീ​ലി​നു ത​ന്നെ​യാ​യി​രു​ന്നു ആ​ധി​പ​ത്യം. എ​ന്നാ​ൽ ഒ​ട്ടു​മി​ക്ക​തും ജ​പ്പാ​ന്‍റെ പ്ര​തി​രോ​ധ​ത്തി​ൽ ത​ട്ടി​തെ​റി​ച്ചു. ആ​ദ്യ​പ​കു​തി​യി​ൽ ഒ​രു ഗോ​ളി​നു പി​റ​കി​ലാ​യ ബ്ര​സീ​ൽ, ഇ​ട​വേ​ള​ക്കു​ശേ​ഷം ര​ണ്ടെ​ണ്ണം തി​രി​ച്ച​ടി​ച്ചാ​ണ് ജ​യം ഉ​റ​പ്പി​ച്ച​ത്. പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ ബ്ര​സീ​ലി​ന്‍റെ ആ​ഴ്സ​ണ​ൽ താ​രം ഗ​ബ്രി​യേ​ൽ മാ​ർ​ട്ടി​നെ​ല്ലി 95-ാം മി​നി​റ്റി​ലാ​ണ് വി​ജ​യ​ഗോ​ൾനേ​ടി​യ​ത്.

29-ാം മി​നി​റ്റി​ൽ കെ​യ്ഷു സ​നോ​യി​ലൂ​ടെ ജ​പ്പാ​നാ​ണ് ആ​ദ്യ​ഗോ​ൾ നേ​ടി​യ​ത്. മൈ​താ​ന​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് നി​ന്ന് ഡാ​നി​ലോ ന​ൽ​കി​യ പ​ന്ത് ഞൊ​ടി​യി​ൽ ത​ട്ടി​യെ​ടു​ത്ത് കെ​യ്ഷു സ​നോ​യു​ടെ കു​തി​പ്പാ​ണ് ജ​പ്പാ​ന് ലീ​ഡ് നേ​ടി​കൊ​ടു​ത്ത​ത്. ബ്ര​സീ​ലി​ന്‍റെ കാ​സെ​മി​റോ​യെ​യു​ടെ ഭാ​ഗ​ത്തു കൂ​ടി അ​തി​വേ​ഗം മു​ന്നേ​റി​യ കെ​യ്ഷു സ​നോ ബോ​ക്സി​നു തൊ​ട്ടു​മു​ന്നി​ൽ നി​ന്ന് പാ​യി​ച്ച നീ​ള​ൻ ഷോ​ട്ട് ബ്ര​സീ​ൽ ഗോ​ളി അ​ലി​സ​ണ്‍ ബെ​ക്ക​റെ മ​റി​ക​ട​ന്ന് വ​ല​യി​ൽ പ​തി​ച്ചു. 1-0. സ്റ്റേ​ഡി​യ​ത്തി​ൽ ജ​പ്പാ​ൻ ആ​രാ​ധ​ക​ർ ആ​ഹ്ലാ​ദം കൊ​ണ്ട് മ​തി​മ​റ​ന്ന നി​മി​ഷം. മ​റു​വ​ശ​ത്ത് ബ്ര​സീ​ൽ ആ​രാ​ധ​ക​ർ​ക്ക് അ​ന്പ​ര​പ്പും നി​രാ​ശ​യും.

ര​ണ്ടാം​പ​കു​തി​യി​ൽ ബ്ര​സീ​ലി​ന്‍റെ ലൂ​ക്കാ​സ് പ​ക്വേ​റ്റ​ക്ക് പ​ക​രം യു​വ​താ​രം എ​ൻ​ഡ്രി​ക്ക് ക​ള​ത്തി​ലെ​ത്തി. ഒ​പ്പം ബ്ര​സീ​ൽ ആ​ക്ര​മ​ണ​വും ക​ടു​പ്പി​ച്ചു. 52-ാം മി​നി​റ്റി​ൽ ബ്രൂ​ണോ ഗ്യു​മ​റേ​സി​ന്‍റെ ത​ക​ർ​പ്പ​ൻ ഹെ​ഡ​ർ ജ​പ്പാ​ൻ ഗോ​ൾ കീ​പ്പ​ർ സു​സൂ​ക്കി ത​ട്ടി​യ​ക​റ്റി. ജ​പ്പാ​ന്‍റെ ബോ​ക്സി​ലേ​ക്ക് നി​ര​ന്ത​രം ക്രോ​സു​ക​ൾ ഉ​യ​രു​ന്ന​തി​നി​ടെ 56-ാം മി​നി​റ്റി​ൽ ബ്ര​സീ​ൽ സ​മ​നി​ല ഗോ​ൾ നേ​ടി.

ഗ​ബ്രി​യേ​ൽ മ​ഗാ​ൽ​ഹേ​സ് ഇ​ട​തു​ഭാ​ഗ​ത്തു​നി​ന്ന് ഉ​യ​ർ​ത്തി​യ ന​ൽ​കി​യ പ​ന്ത് ഗോ​ൾ മു​ഖ​ത്തു​ണ്ടാ​യി​രു​ന്ന കാ​സെ​മി​റോ വ​ല​തു​മൂ​ല​യി​ൽനി​ന്ന് ത​ക​ർ​പ്പ​ൻ ഹെ​ഡ​റി​ലൂ​ടെ ല​ക്ഷ്യം ക​ണ്ടു. അ​തു​വ​രെ ബ്ര​സീ​ലി​ന്‍റെ മു​ന്നേ​റ്റ​ങ്ങ​ളെ ത​ടു​ത്ത ജ​പ്പാ​ന്‍റെ ഗോ​ൾ​കീ​പ്പ​ർ സു​സു​ക്കി പ​ത​റി​യ നി​മി​ഷം. 1-1. സ​മ​നി​ല നേ​ടി​യ​തോ​ടെ ബ്ര​സീ​ലി​ന് ആ​ത്മ​വി​ശ്വാ​സ​മാ​യി.

നി​ശ്ചി​ത​സ​മ​യം 90 മി​നി​റ്റ് ക​ഴി​ഞ്ഞ് അ​ധി​ക​സ​മ​യ​വും പി​ന്നി​ടു​ന്പോ​ൾ ബ്ര​സീ​ൽ വി​ജ​യ​ഗോ​ൾ നേ​ടു​ന്ന​താ​ണ് ക​ണ്ട​ത്. ഗ​ബ്രി​യേ​ൽ മാ​ർ​ട്ടി​നെ​ല്ലി ബ്ര​സീ​ലി​ന്‍റെ ര​ക്ഷ​ക​നാ​യി. ജ​പ്പാ​ന്‍റെ ഗോ​ൾ മു​ഖ​ത്ത് നി​ന്ന് പ​ന്തു ല​ഭി​ച്ച റ​യാ​ൻ, ബ്രൂ​ണോ ഗ്വി​മെ​റ​സി​ന് ന​ൽ​കി. അ​ടു​ത്ത നി​മി​ഷം അ​ദ്ദേ​ഹ​മ​ത് മാ​ർ​ട്ടി​നെ​ല്ലി​ക്ക് ന​ൽ​കി. ഒ​ട്ടും അ​വ​സ​രം പാ​ഴാ​ക്കാ​തെ മാ​ർ​ട്ടി​നെ​ല്ലി ജ​പ്പാ​ന്‍റെ ബോ​ക്സി​ന്‍റെ മൂ​ല​യി​ലേ​ക്ക് പാ​യി​ച്ചു. ല​ക്ഷ്യം തെ​റ്റി​യി​ല്ല. പ​ന്ത് വ​ല​യി​ൽ. സ്റ്റേ​ഡി​യം മ​ഞ്ഞ​ക്ക​ട​ലാ​യി മാ​റി. 2-1ന് ​ബ്ര​സീ​ൽ മു​ന്നോ​ട്ട്. ഏ​ഷ്യ​ൻ വ​ന്പ​ൻ​മാ​രാ​യ ജ​പ്പാ​ൻ നാ​ട്ടി​ലേ​ക്കും. ഹ്യൂ​സ്റ്റ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ൽ 68,777 പേ​രാ​ണ് മ​ത്സ​രം കാ​ണാ​നെ​ത്തി​യി​രു​ന്ന​ത്.

Related posts

Leave a Comment